X

‘ഐൻസ്റ്റിൻ ഗുരുത്വാകർഷണം കണ്ടുപിടിച്ച’ത് കണക്ക് കൂട്ടിയിട്ടല്ലെന്ന് പീയുഷ് ഗോയൽ; സാമ്പത്തിക മാന്ദ്യത്തിന്റെ കാരണം തേടി വേറെങ്ങും പോകേണ്ടെന്ന് ജനം

സോഷ്യൽ മീഡിയ ഈ വാക്കുകളെ ട്രോളുകൾ കൊണ്ട് മൂടുകയാണിപ്പോൾ‌.

ഗുരുത്വാകർഷണം കണ്ടുപിടിച്ചത് ആൽബർട്ട് ഐൻസ്റ്റീനാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ. രാജ്യം നേരിടുന്ന സാമ്പത്തികമാന്ദ്യവുമായി ബന്ധപ്പെട്ട് പ്രതികരിക്കവെയാണ് പീയൂഷ് ഗോയൽ ഈ വിഡ്ഢിത്തം പറഞ്ഞത്. ടെലിവിഷനിൽ കാണുന്ന ‘5 ട്രില്യൺ സാമ്പത്തിക വ്യവസ്ഥ’, ‘ജിടിപി വളർച്ച 5%’ എന്നു തുടങ്ങിയ കണക്കുകൂട്ടലുകളിലേക്ക് പോകരുതെന്നും കണക്കു കൂട്ടിക്കൊണ്ടിരുന്നെങ്കിൽ ഐൻസ്റ്റീൻ ഗുരുത്വാകർഷണം കണ്ടു പിടിക്കില്ലായിരുന്നെന്നും പീയൂഷ് ഗോയൽ പറഞ്ഞു.

സോഷ്യൽ മീഡിയ ഈ വാക്കുകളെ ട്രോളുകൾ കൊണ്ട് മൂടുകയാണിപ്പോൾ‌. പീയൂഷ് ഇത് പറയുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരം മന്ത്രിമാരുണ്ടെങ്കിൽ സാമ്പത്തികമാന്ദ്യം വരാതിരിക്കുന്നത് എങ്ങനെയെന്നാണ് ട്രോളടിക്കുന്നവർ ചോദിക്കുന്നത്.

ഐസക് ന്യൂട്ടൺ തന്റെ തലയിൽ ആപ്പിൾ വീണപ്പോൾ ഗുരുത്വാകർഷണത്തെക്കുറിച്ച് ബോധവാനായി എന്ന വിഖ്യാതമായ ഐതിഹ്യമടക്കം നിലവിലിരിക്കെയാണ് പീയൂഷ് ഗോയൽ ഗുരുത്വാകർഷണം കണ്ടുപിടിച്ചെന്ന ബഹുമതി ഐൻസ്റ്റീന് ചാർത്തിക്കൊടുത്തിരിക്കുന്നത്. ഭൂഗുരുത്വത്തെ കൃത്യമായി വിശദീകരിച്ചത് ഐൻസ്റ്റീന്റെ ജനറൽ തിയറി ഓഫ് റിലേറ്റിവിറ്റിയാണ്.