X

രാഹുലും പ്രിയങ്കയും കരിപ്പൂരിലെത്തി, യുഡിഎഫ് പ്രവര്‍ത്തകരുടെ ആവേശം നിറഞ്ഞ സ്വീകരണം

നാളെ രാവിലെ അദ്ദേഹം നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനായി കല്‍പ്പറ്റയിലേയ്ക്ക് പോകും.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് രാഹുല്‍ ഗാന്ധി എത്തിയത്. സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കഗാന്ധിയും കൂടെയുണ്ട്. വലിയ ആവശത്തോടെ മുദ്രാവാക്യങ്ങളുമായാണ് കോണ്‍ഗ്രസ്, മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ രാഹുലിനെ സ്വീകരിച്ചത്. രാഹുല്‍ ഇവരെ അഭിവാദ്യം ചെയ്തു. മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരെല്ലാം രാഹുലിനെ സ്വീകരിക്കാനെത്തി.

നാളെ രാവിലെ അദ്ദേഹം നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനായി കല്‍പ്പറ്റയിലേയ്ക്ക് പോകും. പ്രിയങ്കയും മുതിര്‍ന്ന നേതാക്കളും ഒപ്പമുണ്ടാകും. ഇന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ ചര്‍ച്ച നടത്താനിടയുണ്ട് എന്ന് രമേശ് ചെന്നിത്തല അറിയിച്ചു. രാഹുല്‍ വയനാട് മത്സരിക്കുന്നത് കേരളത്തില്‍ യുഡിഎഫ് തരംഗമുണ്ടാക്കുമെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.

This post was last modified on April 3, 2019 10:21 pm