മസാല ബോണ്ട് വിവാദത്തില്‍ വിമര്‍ശനം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. “എനിക്ക് വിവരമില്ലെന്ന് പറഞ്ഞ് നടക്കുകയാണ് ഐസക്. ഏതായാലും അദ്ദേഹത്തിന്റെ അത്ര വിവരം എനിക്കില്ല. കയറില്‍ എനിക്ക് പിച്ച്എഡിയില്ല എന്നത് സത്യമാണ്. അത് കൊണ്ട് എനിക്ക് വിവരം പഠിപ്പിക്കാന്‍ ഐസക് വരേണ്ട.” ചെന്നിത്തല പറഞ്ഞു.
ഇന്നലെ കൊല്ലത്ത് നടത്തിയ പത്ര സമ്മേളനത്തില്‍ മത്തിക്കച്ചവടം നടത്തുന്ന പോലെയല്ല ബോണ്ട് ഇറക്കുന്നത് എന്ന് തോമസ് ഐസക് പറഞ്ഞിരുന്നു. “ബോണ്ട് ഇറക്കുന്നതിന് ഇടനിലക്കാരുണ്ടോയെന്നാണ് ചോദ്യം. ഈ ബോണ്ട് ഇറക്കുന്നത് എന്താ എങ്ങനെയാ എന്നൊക്കെ തനിക്ക് അറിയാമോ? ബോണ്ട് പോട്ടെ, നിങ്ങള്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സ്‌റ്റോക്ക് വാങ്ങുകയും വില്‍ക്കുകയും ചെയ്യണമെങ്കില്‍ നിങ്ങള്‍ ബ്രോക്കര്‍മാര്‍ വഴിയല്ലാതെ രമേശ് ചെന്നിത്തല വഴി മത്തിക്കച്ചവടത്തിന് പോകുന്ന പോലെ പോയിട്ട് വില്‍ക്കാനും മേടിക്കാനും നില്‍ക്കുമോ?” ഇതായിരുന്നു ഐസകിന്റെ വിമര്‍ശനം.
ഇതിന് മറുപടിയായി “ബോണ്ട് വിറ്റ് കമ്മീഷന്‍ അടിക്കുന്നത് അധമ ജോലിയാണെന്നും മത്തിക്കച്ചവടം മാന്യമായ ജോലിയാണെന്നുമായിരുന്നു ചെന്നിത്തല പറഞ്ഞത്. “ആലപ്പുഴയില്‍ മത്സ്യത്തൊഴിലാളികളുടെ വോട്ട് വാങ്ങി ജയിച്ച തോമസ് ഐസക് അവരെ അപമാനിച്ചിരിക്കുയയാണ്. ഇതിന് അദ്ദേഹം മത്സ്യതൊഴിലാളികളോടെ മാപ്പ് പറയണം.” എന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കിഫ്ബിയുടെ മസാലബോണ്ടുമായി ബന്ധപ്പെട്ട തന്റെ എട്ട് ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്നാണ് രമേശ് ചെന്നിത്തലയുടെ സര്‍ക്കാരിനോടുള്ള ആവശ്യം. എസ്എന്‍സി ലാവലിന്‍ കമ്പനിയുമായി മസാല ബോണ്ട് വാങ്ങിയ സിഡിപിക്യുവിന് എന്ത് ബന്ധമാണ് ചെന്നിത്തല മുഖ്യമായും ചോദിക്കുന്നത്. സംസ്ഥാനത്തിന്റെ കാവല്‍ക്കാരന്‍ പെരുംകള്ളനാണ് എന്നാണ് ചെന്നിത്തലയുടെ രാഷ്ട്രീയ ആരോപണം. 2150 കോടി രൂപയുടെ ബോണ്ടിന് 9.8% പലിശയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് കൊള്ളപലിശയാണ് എന്നു ചെന്നിത്തല പറയുന്നു.
Read More: മത്തിയില്‍ മസാല ചേര്‍ക്കുന്ന ഈ രാഷ്ട്രീയം അസംബന്ധമാണ്
This post was last modified on April 13, 2019 11:57 am
Leave a Comment