X

എലിപ്പനി: ഇന്ന് അഞ്ച് മരണം കൂടി; 115 പേര്‍ക്ക് സ്ഥിരീകരിച്ചു

ആകെ എലിപ്പനി ബാധിതരുടെ എണ്ണം നിലവില്‍ 115 ആണ്. 141 പേരോളം എലിപ്പനിയുടെ ലക്ഷണങ്ങളുമായി ബന്ധപ്പെട്ട് ചികിത്സ തേടിയിട്ടുണ്ട് .

സംസ്ഥാനത്ത് എലിപ്പനി ബാധ മൂലം അഞ്ച് മരണം കൂടി. ആകെ എലിപ്പനി ബാധിതരുടെ എണ്ണം നിലവില്‍ 115 ആണ്. 141 പേരോളം എലിപ്പനിയുടെ ലക്ഷണങ്ങളുമായി ബന്ധപ്പെട്ട് ചികിത്സ തേടിയിട്ടുണ്ട് . അതേസമയം എലിപ്പനി ഉള്‍പ്പെടെയുളള രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് ഊര്‍ജിതമായ നടപടികള്‍ സ്വീകരിക്കാന്‍ ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന  മന്ത്രിസഭ ഉപസമിതി യോഗം തീരുമാനിച്ചു.

എലിപ്പനി പ്രതിരോധ മരുന്ന് ആവശ്യത്തിന് സ്റ്റോക്കുണ്ട്. രോഗം വന്ന് മരിച്ചവരില്‍ ഒരാളൊഴികെ ആരും പ്രതിരോധ മരുന്ന് കഴിച്ചവരല്ലെന്ന് ആരോഗ്യവകുപ്പ് ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗം വരാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കി 60 ലക്ഷം പ്രതിരോധ ടാബ് ലറ്റ്, പ്രളയബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍ മരുന്ന് ലഭിച്ചവര്‍ തന്നെ അത് കഴിക്കാന്‍ തയ്യാറാകാതിരുന്നതാണ് പ്രശ്നമായതെന്ന് അദ്ദേഹം പറഞ്ഞു.