X

“ശബരിമല സ്ത്രീപ്രവേശനം ലിംഗനീതിയുണ്ടാക്കില്ല” കനത്ത പൊലീസ് വിന്യാസം ദോഷമാകുമെന്നും സുഗതകുമാരി

വലിയ തോതിലുള്ള പൊലീസ് വിന്യാസം ശബരിമലയിലുണ്ടായിക്കൂടാ. ശബരിമല പരിസ്ഥിതി ദുര്‍ബല പ്രദേശമാണ്. അവിടെ ഇനിയും കെട്ടിടങ്ങളും ശൗചാലയങ്ങളും മറ്റും നിര്‍മ്മിക്കരുതെന്നും സുഗതകുമാരി പറഞ്ഞു.

ശബരിമല ക്ഷേത്രത്തില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ പ്രവേശിപ്പിച്ചതുകൊണ്ട് ലിംഗ നീതി ഉറപ്പാക്കാനാകില്ലെന്ന് കവി സുഗതകുമാരി. സര്‍ക്കാര്‍ എല്ലാവരേയും വിളിച്ചുകൂട്ടി ക്ഷമാപൂര്‍വം സമവായത്തിന്റെ ഭാഷയില്‍ ചര്‍ച്ച നടത്തണം. വലിയ തോതിലുള്ള പൊലീസ് വിന്യാസം ശബരിമലയിലുണ്ടായിക്കൂടാ. ശബരിമല പരിസ്ഥിതി ദുര്‍ബല പ്രദേശമാണ്. അവിടെ ഇനിയും കെട്ടിടങ്ങളും ശൗചാലയങ്ങളും മറ്റും നിര്‍മ്മിക്കരുതെന്നും സുഗതകുമാരി പറഞ്ഞു. മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയിന്റ് പരിപാടിയിലാണ് സുഗതകുമാരി ഇക്കാര്യം പറഞ്ഞത്.

അതേസമയം ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നവര്‍ കേരളത്തെ പുറകോട്ടുനടത്തുന്ന അനാവശ്യസമരമാണ് നടത്തുന്നതെന്നും സുപ്രീം കോടതിയുടെ പുരോഗമനപരമായ വിധി സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ ചിലര്‍ അത് എങ്ങനെ തടയാം എന്നാണ് ആലോചിക്കുന്നതെന്നും എംടി വാസുദേവന്‍ നായര്‍ പറഞ്ഞിരുന്നു. ശബരിമല വിഷയത്തിലും നവകേരള നിര്‍മ്മാണത്തിലും കേരള സര്‍ക്കാരിന്റെ നിലപാടിനേയും ഇടപെടലുകളേയും കേരളത്തെ സ്‌നേഹിക്കുന്ന ആര്‍ക്കും എതിര്‍ക്കാനാകില്ലെന്നും ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ എംടി പറഞ്ഞിരുന്നു. സമരക്കാര്‍ക്ക് ചെയ്തത് തെറ്റായി പോയി എന്ന് ഒരിക്കല്‍ മനസിലാകുമെന്നും എംടി പറഞ്ഞിരുന്നു.

This post was last modified on November 3, 2018 9:44 pm

Related Post
Leave a Comment