X

മോദിക്കും അമിത് ഷാക്കും അപ്രീതി?: ഗുജറാത്ത് ഹൈക്കോടതി ജഡ്ജിക്ക് സ്ഥലം മാറ്റം

മോദിയും അമിത് ഷായും ഉള്‍പ്പെട്ട 2010-11 കാലത്തെ ചില കേസുകളില്‍ ജസ്റ്റിസ് കുറേഷി വാദം കേട്ടിരുന്നു. ജസ്റ്റിസ് കുറേഷിയുടെ സ്ഥലം മാറ്റത്തില്‍ പ്രതിഷേധിച്ച് ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ നവംബര്‍ ഒന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടേയും അപ്രീതിക്ക് പാത്രമായ ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയെ സ്ഥലം മാറ്റിയതായി ഗുജറാത്ത് ഹൈകോര്‍ട്ട് അഡ്വക്കേറ്റ്‌സ് അസോസിയേഷന്റെ (ജിഎച്ച്എഎ) ആരോപണം. ജസ്റ്റിസ് അകില്‍ കുറേഷിയെ (അകില്‍ അബ്ദുള്‍ ഹാമിദ് കുറേഷി) ബോംബെ ഹൈക്കോടതിയിലേയ്ക്ക് സ്ഥലം മാറ്റിയത്. മോദിയും അമിത് ഷായും ഉള്‍പ്പെട്ട 2010-11 കാലത്തെ ചില കേസുകളില്‍ ജസ്റ്റിസ് കുറേഷി വാദം കേട്ടിരുന്നു. ജസ്റ്റിസ് കുറേഷിയുടെ സ്ഥലം മാറ്റത്തില്‍ പ്രതിഷേധിച്ച് ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ നവംബര്‍ ഒന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലാണ്.

ചീഫ് ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡിയെ സുപ്രീം കോടതിയിലേയ്ക്ക് ഉയര്‍ത്തിയ സാഹചര്യത്തില്‍ നവംബര്‍ ഒന്ന് മുതല്‍ ഏറ്റവും സീനിയര്‍ ജഡ്ജിയായ കുറേഷിയാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആയി പ്രവര്‍ത്തിക്കേണ്ടത്. കുറേഷി ബോംബെ ഹൈക്കോടതിയില്‍ സീനിയോറിറ്റിയില്‍ അഞ്ചാമതാണ്. റിട്ട് പെറ്റീഷന്‍ വഴിയുള്ള കൊളീജിയത്തിന്റെ സ്ഥലം മാറ്റ ഉത്തരവിനെ അഭിഭാഷക അസോസിയേഷന്‍ ചോദ്യം ചെയ്യുന്നു. 15ന് മുമ്പ് കുറേഷി ബോംബെ ഹൈക്കോടതിയില്‍ ചുമതലയേല്‍ക്കണമെന്നാണ് നിര്‍ദ്ദേശം.

This post was last modified on November 3, 2018 8:57 pm

Related Post
Leave a Comment