X

സഞ്ജീവ് ഭട്ടിന്റെ അറസ്റ്റ്: ഭാര്യയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയണമെന്ന് ഗുജറാത്ത് സര്‍ക്കാരിനോട്‌ സുപ്രീം കോടതി

ശ്വേതയുടെ ആരോപണത്തില്‍ വാസ്തവമുണ്ടെങ്കില്‍ അത് ഗൗരവമുള്ള കാര്യമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഒരു പൗരന്‍ ഇത്തരത്തിലൊരു കാര്യം ഉന്നയിക്കുമ്പോള്‍ പ്രതികരിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും കോടതി പറഞ്ഞു.

സഞ്ജീവ് ഭട്ടിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ശ്വേത ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളില്‍ പ്രതികരിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യട്ടു. അറസ്റ്റിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതില്‍ നിന്നും സഞ്ജീവ് ഭട്ടിനെ തടഞ്ഞിരിക്കുന്നു എന്നതടക്കമുള്ള ആരോപണങ്ങളാണ് പൊലീസിനും സര്‍ക്കാരിനുമെതിരെ ശ്വേത ഉന്നയിച്ചിരിക്കുന്നത്. ശ്വേതയുടെ ആരോപണത്തില്‍ വാസ്തവമുണ്ടെങ്കില്‍ അത് ഗൗരവമുള്ള കാര്യമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

സാധാരണഗതിയില്‍ പ്രതിയാണ് കോടതിയെ സമീപിക്കാറ്. ഇത് അദ്ദേഹത്തിന്റെ ഭാര്യയാണ് സമീപിച്ചിരിക്കുന്നത്. ഒരു പൗരന്‍ ഇത്തരത്തിലൊരു കാര്യം ഉന്നയിക്കുമ്പോള്‍ പ്രതികരിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും കോടതി പറഞ്ഞു. വെള്ളിയാഴ്ചയ്ക്കകം പ്രതികരിക്കാം എന്നാണ് ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായ മുന്‍ അറ്റോണി ജനറല്‍ മുകുള്‍ റോത്താഗി കോടതിയെ അറിയിച്ചത്. ഒക്ടോബര്‍ നാലിന് കേസ് വീണ്ടും കോടതി പരിഗണിക്കും.

READ ALSO: സഞ്ജീവ് ഭട്ടിനെ നാളെ കോടതിയില്‍ ഹാജരാക്കിയേക്കും; കസ്റ്റഡിയില്‍ എടുത്തിട്ട് 19 ദിവസം 

READ ALSO: സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് പൊലീസ് എന്ത് ചെയ്തു? ഈ ചോദ്യത്തിന്റെ ഉത്തരത്തിന് നമ്മുടെ ജീവന്റെ വിലയുണ്ട്