X

കടല്‍ വൃത്തിയാക്കാനുള്ള കപ്പല്‍: പൂനെ സ്വദേശിയായ 12കാരന്റെ കണ്ടുപിടിത്തം

സമുദ്രത്തില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുകയാണ് പ്രധാന ഉദ്ദേശം.

കടല്‍ വൃത്തിയാക്കാനുള്ള കപ്പല്‍ ഡിസൈന്‍ ചെയ്തിരിക്കുകയാണ് പൂനെ സ്വദേശിയായ ഹാസിഖ് കാസി എന്ന 12 വയസുകാരന്‍. ഹാസിഖ് കാസി. എര്‍വിസ് എന്നാണ് കപ്പലിന് പേരിട്ടിരിക്കുന്നത്. കടല്‍ ശുദ്ധീകരിച്ച് കടലിലെ ആവാസവ്യവസ്ഥ സുരക്ഷിതമാക്കാന്‍ കഴിയുമെന്ന് ഹാസിഖ് കാസി എഎന്‍ഐയോട് പറഞ്ഞു. മാലിന്യങ്ങള്‍ മൂലം സമുദ്രജീവികള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍ സംബന്ധിച്ച് ചില ഡോക്യുമെന്ററികളില്‍ നിന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് ഇത്തരമൊരു ആശയം വന്നതെന്ന് ഹാസിഖ് പറയുന്നു. ടെഡ് എക്‌സ്, ടെഡ് 8 തുടങ്ങിയ അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകളിലൂടെ അന്താരാഷ്ട്രതലത്തില്‍ കപ്പലിന്റെ ഡിസൈന്‍ ഹാസിഖ് അവതരിപ്പിച്ചു. സമുദ്രത്തില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുകയാണ് പ്രധാന ഉദ്ദേശം. ഒമ്പത് വയസ് മുതല്‍ കപ്പലിന്റെ ആശയം മനസിലുണ്ടെന്ന് ഹാസിഖ് പറഞ്ഞു.

വായനയ്ക്ക്: https://goo.gl/7wo2Ap

This post was last modified on January 23, 2019 12:50 pm