ഹിസ്ബുള്‍ മുജാഹിദീന്‍ വധിക്കപ്പെട്ട കമാന്‍ഡറും ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയുമായ സബ്സര്‍ അഹമ്മദ് ഭട്ടിനെ ഏറ്റുമുട്ടലില്‍ വധിച്ചതാണ് സൈന്യം. പുല്‍വാമ ജില്ലയിലെ ത്രാലില്‍ ആയിരുന്നു ഏറ്റുമുട്ടല്‍. ഇവിടെ സൈന്യം ഭട്ട് അടക്കം രണ്ട് ഭീകരരെയാണ് വധിച്ചിരിക്കുന്നത്.
ഇന്നലെ രാത്രിയാണ് ഇവിടെ ഏറ്റമുട്ടല്‍ തുടങ്ങിയത്. സിആര്‍പിഎഫും ആര്‍മിയും ചേര്‍ന്ന് ഗ്രാമം വളഞ്ഞിരുന്നു. ഒരു ഭീകരന് വേണ്ടി തിരച്ചില്‍ തുടരുകയാണ്. രാംപൂര്‍ സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ആറ് ഭീകരരെ സൈന്യം വധിച്ചിരുന്നു.
This post was last modified on May 27, 2017 2:37 pm