എറണാകുളം കാലടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശി മഹാബുള്‍ മണ്ഡല്‍ (54) ന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ആഗസ്ത് 30 ന് രാത്രി ഒമ്പതു മണിയോടെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ മഹാബുള്‍ മണ്ഡലിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച നടപടികള്‍ വൈകുന്നതായി കാണിച്ച് പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ ജസ്റ്റിസ് കോഡിനേറ്റര്‍ ജോര്‍ജ്ജ് മാത്യു മുഖ്യമന്ത്രി പിണറായി വിജയനും എറണാകുളം ജില്ലാ കളക്ടര്‍, തൊഴില്‍മന്ത്രി എന്നിവര്‍ക്കും അയച്ച കത്തിനെ തുടര്‍ന്നാണ് നടപടി.
മൃതദേഹം നാട്ടിലെത്തിക്കുന്നതിന് പശ്ചിമ ബംഗാള്‍ സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് ചിലവുകള്‍ വഴിക്കും. മഹാബുള്‍ മണ്ഡലിനോടൊപ്പം ബന്ധുവായ രാഹുല്‍ ഷെയ്ക്കാണ് കാലടിയില്‍ ഉണ്ടായിരുന്നത്. മൃതദേഹം നാട്ടിലെത്തിക്കാന്‍ പണമില്ലാത്തതിനാല്‍ രണ്ടു ദിവസമായി എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഭാര്യയും രണ്ട് മക്കളും വൃദ്ധയായ മാതാവും അടങ്ങുന്നതാണ് മഹാബുള്‍ മണ്ഡലിന്റെ കുടുംബം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വിമാന മാര്‍ഗമാണ് മൃതദ്ദേഹം നാട്ടിലെത്തിക്കുന്നത്.
This post was last modified on September 1, 2018 6:29 pm
Leave a Comment