X

രാജീവ് വധം: അഡ്വ. സിപി ഉദയഭാനു ഏഴാം പ്രതിയെന്ന് അന്വേഷണ സംഘം

ഉദയഭാനുവിനെതിരായ തെളിവുകള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കി. മുന്‍കൂര്‍ ജാമ്യേപേക്ഷ ഹൈക്കോടതി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും

ചാലക്കുടി രാജീവ് വധക്കേസില്‍ അഡ്വ. സി പി ഉദയഭാനു ഏഴാം പ്രതിയാണെന്ന് അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ ഹാജരാക്കിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യേപേക്ഷ ഹൈക്കോടതി അടുത്തയാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് അന്വേഷണ സംഘം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മുന്‍കൂട്ടി അറിയിച്ച് കേസില്‍ ഉദയഭാനുവിനെ ചോദ്യം ചെയ്യാമെന്നും ഹൈക്കോടതി അറിയിച്ചു. ഉദയഭാനുവിനെതിരായ തെളിവുകള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി തന്നെയാണ് ആവശ്യപ്പെട്ടത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും അടുത്തയാഴ്ചത്തേയ്ക്ക് വീണ്ടും മാറ്റുകയായിരുന്നു.

രാജീവ് വധക്കേസില്‍ അറസ്റ്റിലായ ചക്കര ജോണി ഉദയഭാനുവിന് വേണ്ടിക്കൂടിയാണ് രാജീവിനെ തട്ടിക്കൊണ്ട് പോയതെന്ന അന്വേഷണസംഘത്തെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് തനിക്കെതിരായ കുരുക്ക് മുറുകുന്നുവെന്ന് മനസിലാക്കിയാണ് ഈമാസം ആദ്യം ഉദയഭാനും മുന്‍കൂര്‍ ജാമ്യേപേക്ഷ സമര്‍പ്പിച്ചത്. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും നടന്‍ ദിലീപിന് വേണ്ടി ഹാജരാകുകയും ചെയ്ത അഡ്വ. ബി രാമന്‍പിള്ള വഴിയാണ് അപേക്ഷ സമര്‍പ്പിച്ചത്.

സിപി ഉദയഭാനു: സാധാരണക്കാരന്റെ നീതിയ്ക്കായി പൊരുതിയ അഭിഭാഷകന്‍, ഇപ്പോള്‍ കുറ്റകൃത്യത്തിന്റെ നിഴലില്‍

പരിയാരത്ത് വസ്തു ഇടപാടുകാരനായ രാജീവ് ആണ് കൊല്ലപ്പെട്ടത്. കേസില്‍ അങ്കമാലി സ്വദേശി ചക്കര ജോണി, കൂട്ടാളി രഞ്ജിത്ത് എന്നിവര്‍ പോലീസ് പിടിയിലായി. രാജീവ് വധത്തില്‍ തനിക്ക് പങ്കില്ലെന്നും സര്‍ക്കാരിന് വേണ്ടി ഒട്ടേറെ കേസുകളില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന താന്‍ നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നയാളാണെന്നുമാണ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്.

അറസ്റ്റിലായവരില്‍ നിന്നും അന്വേഷണ സംഘം തെറ്റായ മൊഴിയാണ് രേഖപ്പെടുത്തിയതെന്നും തന്നെ ഈ കേസുമായി ബന്ധപ്പെടുത്താന്‍ ന്യായീകരണങ്ങളൊന്നുമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. അതേസമയം ഉദയഭാനു രാജീവിന്റെ വീട്ടില്‍ പലതവണ പോയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. വേറെയും ശക്തമായ തെളിവുകളും പോലീസിന് ലഭിച്ചതായാണ് വിവരം. ഈ തെളിവുകളാണ് പോലീസ് ഇന്ന് മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ദിലീപ്, ഇപ്പോള്‍ അഡ്വ. സിപി ഉദയഭാനു; തകരുന്ന പൊതുസമ്മതികള്‍

This post was last modified on October 16, 2017 2:45 pm