X

‘ആര്‍എസ്എസ് കൊല വിളിയോടുള്ള ഈ മൗനം കുറ്റകരം’; സക്കറിയയ്ക്ക് ഐക്യദാര്‍ഡ്യവുമായി ശാരദക്കുട്ടി

സർഗ്ഗാത്മക സ്വാതന്ത്ര്യവും ആശയപ്രകാശന സ്വാതന്ത്ര്യവും എഴുത്തുകാരുടെ മൗലികാവകാശമാണ്. അത് സംരക്ഷിക്കുവാൻ ഏതറ്റം വരെയും പോകുവാൻ ജനാധിപത്യവിശ്വാസികളെന്ന നിലയിൽ നാം സജ്ജരാകേണ്ടിയിരിക്കുന്നു.

സ്വതന്ത്രമായ ആശയ പ്രകടനം നടത്തിയതിന്റെ പേരിൽ മലയാളത്തിന്റെ പ്രമുഖ സാഹിത്യകാരൻ സക്കറിയക്കെതിരെ നടക്കുന്ന ഭീഷണികൾക്കും, കൊലവിളികൾക്കുമെതിരെ എഴുത്തുകാരി ശാരദക്കുട്ടി ഭാരതികുട്ടി. മലയാളികളുടെ പ്രിയ എഴുത്തുകാരൻ സക്കറിയ സ്വതന്ത്രമായ ആശയ പ്രകടനം നടത്തിയതിന്റെ പേരിൽ വർഗ്ഗീയ ഫാഷിസ്റ്റ് ശക്തികൾ നടത്തുന്ന കൊലവിളിക്കെതിരെ മൗനമായിരിക്കുന്നത് കുറ്റകരമാണ് എന്ന് ശാരദക്കുട്ടി തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

‘സർഗ്ഗാത്മക സ്വാതന്ത്ര്യവും ആശയപ്രകാശന സ്വാതന്ത്ര്യവും എഴുത്തുകാരുടെ മൗലികാവകാശമാണ്. അത് സംരക്ഷിക്കുവാൻ ഏതറ്റം വരെയും പോകുവാൻ ജനാധിപത്യവിശ്വാസികളെന്ന നിലയിൽ നാം സജ്ജരാകേണ്ടിയിരിക്കുന്നു. സക്കറിയക്ക് ഉപാധികളില്ലാത്ത പിന്തുണ’. ശാരദക്കുട്ടി പറഞ്ഞു.

സാഹിത്യകാരന്‍ സക്കറിയയെ കൈകാര്യം ചെയ്യുമെന്ന ഭീഷണിയുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. പാലക്കാട് തസ്രാക്കില്‍ സംഘടിപ്പിച്ച മധുരം ഗായതിയെന്ന ഒ.വി വിജയന്‍ അനുസ്മരണ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി കൊലയാളിയാണെന്ന് സക്കറിയ പ്രസംഗിച്ചിരുന്നു. ഇതിനെതിരെയാണ് ബിജെപി രംഗത്തെത്തിയത്. സക്കറിയക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി തൃശൂര്‍ വെസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

സക്കറിയ തന്റെ പരാമര്‍ശം തിരുത്തിയില്ലെങ്കില്‍ അടി മേടിക്കുമെന്നും കൈകാര്യം ചെയ്യാന്‍ മടിക്കില്ലെന്നുമായിരുന്നു ഗോപാലകൃഷ്ണന്റ പ്രതികരണം. സക്കറിയയുടെ പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ബിജെപി.

This post was last modified on July 7, 2018 1:47 pm