X

വിഗ്രഹത്തിന് മീറ്ററുകൾ താഴെ നിന്ന് ഹൈ വോൾട്ടേജ് ഇലക്ട്രിസിറ്റി വരുന്നു; നടൻ ദേവന്റെ ‘ശാസ്ത്രീയ വിശദീകരണം’ വൈറലാകുന്നു

ശബരിമല ക്ഷേത്രം ഒരു വെറും ആരാധനാലയമല്ലെന്ന് ദേവൻ

ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കരുതെന്ന് പറയുന്നതിനു പിന്നിൽ ‘മെഡിക്കൽ സയൻസ്’ പ്രകാരം ന്യായീകരണങ്ങളുണ്ടെന്ന് നടൻ ദേവൻ. ആർത്തവസമയത്ത് സ്ത്രീകൾ അശുദ്ധരല്ലെന്നും അതുകൊണ്ടല്ല ശബരിമലയിൽ പോകരുതെന്ന് പറയുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ശബരിമല ക്ഷേത്രം ഒരു വെറും ആരാധനാലയമല്ലെന്ന് ദേവൻ പറഞ്ഞു. ഹൈ വോൾട്ടേജ് വൈദ്യുതിയാണ് ക്ഷേത്രത്തിന്റെ ശ്രീകോവിലിനകത്തുള്ളതെന്ന് അദ്ദേഹം പറഞ്ഞു. വിഗ്രഹത്തിന്റെ മീറ്ററുകൾ താഴെ നിന്നാണ് ഈ വൈദ്യുതി വരുന്നത്. ഇതിനാൽ ശ്രീകോവിലിനു ചുറ്റും ഒരു കാന്തികമണ്ഡലം ഉണ്ടാകുമത്രേ. ഈ കാന്തികമണ്ഡലത്തിൽ സ്ത്രീ പെട്ടാൽ പിന്നീട് ഗർഭിണിയാകാൻ പറ്റില്ലെന്നും അദ്ദേഹം അറിയിച്ചു.

വീഡിയോ താഴെ കാണാം.

ശബരിമലയില്‍ അവകാശമുണ്ടായിരുന്ന ഈഴവ കുടുംബത്തിന് സംഭവിച്ചത് ഇതാണ്; വിശ്വാസ സംരക്ഷകര്‍ ഓര്‍ക്കേണ്ട ചരിത്രം

‘96’ സിനിമ ട്രോളാണ് അടുത്തകാലത്തുണ്ടായ ഏറ്റവും മികച്ച കലാസൃഷ്ടി; ‘അങ്കെതാന്‍ നിക്കറേന്‍’

ബിജെപി രാഷ്ട്രീയത്തിന് പിടികൊടുക്കാതെ പന്തളം കൊട്ടാരം; ലോംഗ് മാര്‍ച്ച് തലസ്ഥാനത്തെത്തുമ്പോള്‍ ആരൊക്കെ കാണും?

സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന ഒരിടവും ഈ നാട്ടില്‍ വേണ്ട; അല്ലാത്തത് സംഘപരിവാര്‍ അജണ്ടയാണ്; ജനാധിപത്യ കണ്‍വെന്‍ഷന്‍

This post was last modified on October 12, 2018 10:36 pm