X

“കാല് തല്ലിയൊടിച്ച് ഊന്നുവടി കൊടുക്കും” ഭിന്നശേഷിക്കാരുടെ പരിപാടിയിൽ കേന്ദ്രമന്ത്രിയുടെ ഭീഷണി

ഭിന്നശേഷിക്കാർക്കു വേണ്ടി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്താണ് കാല് തല്ലിയൊടിച്ച് ഊന്നുവടിയെടുത്തു തരുമെന്ന് മന്ത്രി പറഞ്ഞത്.

ഭിന്നശേഷിക്കാർക്ക് വീൽചെയറുകളും മറ്റുപകരണങ്ങളും വിതരണം ചെയ്യാൻ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ വെച്ച് കാണികളിലൊരാളുടെ കാൽ തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേന്ദ്രമന്ത്രിയുടെ നടപടി വിവാദമാകുന്നു. കാണികൾക്കിടയിൽ അൽപം അസ്വസ്ഥത കാണിച്ച ഒരാൾ തന്റെ ശ്രദ്ധ വ്യതിചലിപ്പിക്കുന്നു എന്ന് തോന്നിയപ്പോഴാണ് ഘനവ്യവസായ സഹമന്ത്രി ബാബുൽ സുപ്രിയോ പൊട്ടിത്തെറിച്ചത്.

“എന്താണ് നടന്നുകൊണ്ടിരിക്കുന്നത്? ഒരിടത്തിരിക്കൂ. എന്തെങ്കിലും പ്രശ്നമുണ്ടോ? ഇനിയും നീങ്ങിയാൽ ഇവന്റെ കാല് തല്ലിയൊടിച്ച് ഒരു ഊന്നുവടി എടുത്തു കൊടുക്കണം” -തന്റെ സുരക്ഷാ ജീവനക്കാരോട് ബാബുൽ സുപ്രിയോ നിർ‌ദ്ദേശിച്ചു.

ഭിന്നശേഷിക്കാർക്കു വേണ്ടി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്താണ് കാല് തല്ലിയൊടിച്ച് ഊന്നുവടിയെടുത്തു തരുമെന്ന് മന്ത്രി പറഞ്ഞത്. കാൽ തല്ലിയൊടിക്കുമെന്ന് പറഞ്ഞതിനു പിന്നാലെ അയാൾക്ക് നല്ലൊരു കൈയടി കൊടുക്കൂ എന്നും മന്ത്രി കാണികളോട് ആവശ്യപ്പെട്ടു.

നേരത്തെയും ഇത്തരം പ്രസ്താവനകൾ നടത്തി വിവാദത്തിൽ പെട്ടിട്ടുണ്ട് ഇദ്ദേഹം. വർഗീയ കലാപം നടന്ന ബംഗാളിലെ അസൻസോലിൽ വെച്ച് തനിക്കെതിരെ പ്രതിഷേധിച്ച ജനക്കൂട്ടത്തോട് എല്ലാറ്റിനെയും ജീവനോടെ തൊലിയുരിയും എന്ന് സുപ്രിയോ ഭീഷണിപ്പെടുത്തിയിരുന്നു.

This post was last modified on September 19, 2018 10:39 am

Related Post
Leave a Comment