ഫേസ്ബുക്കിലെ ‘ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും’ സീക്രട്ട് ഗ്രൂപ്പിന് ഗിന്നസ് റെക്കോർഡ്. ഒരു ഫേസ്ബുക്ക് പോസ്റ്റിന് ലഭിച്ച കമന്റുകളുടെ എണ്ണത്തിന്റെ കാര്യത്തിലാണ് റെക്കോർഡ്. ഒറ്റ പോസ്റ്റിന് ഏറ്റവും കൂടുതൽ കമന്റുകൾ ലഭിച്ചത് എന്ന ഖ്യാതിയാണ് ഈ സീക്രട്ട് ഗ്രൂപ്പിലെ ഒരു ഫേസ്ബുക്ക് പോസ്റ്റിനും ചർച്ചയ്ക്കും ലഭിച്ചത്.
രണ്ട് കോടിയോളം കമന്റുകളാണ് ഈ ഫേസ്ബുക്ക് പോസ്റ്റിന് ലഭിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്തയിൽ പറയുന്നു.
ഈ ഗ്രൂപ്പ് ലോകറെക്കോർഡ് സൃഷ്ടിക്കുന്നതിൽ പ്രത്യേകമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടോ എന്ന് സന്ദേഹിക്കാവുന്ന തരത്തിലാണ് റെക്കോർഡുകൾ ഓരോന്നായി വരുന്നത്. ഏറ്റവും കൂടുതല്‍ കമന്റ് കിട്ടിയ ഗ്രൂപ്പ് പോസ്റ്റ്, ഏറ്റവും വേഗത്തില്‍ 17 ദശലക്ഷം കമന്റ് കിട്ടിയ പോസ്റ്റ് എന്നീ റെക്കോര്‍ഡുകളാണ് ഇപ്പോൾ ഇവർക്കുള്ളത്. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന ഈ ഗ്രൂപ്പിനെതിരെ നിയമനടപടികളുമായി എക്സൈസ് വകുപ്പ് രംഗത്തിറങ്ങിയിരുന്നു.
Leave a Comment