X

ശബരിമല: ക്രമസമാധാന പ്രശ്നത്തിൽ ഇടപെടാൻ സർക്കാരിന് പൂർണ അധികാരമെന്ന് ഹൈക്കോടതി പരാമർശം; ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടരുത്

ശബരിമലയിലുണ്ടായ അക്രമസംഭവങ്ങളിൽ കേസ്സെടുത്തത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.

ക്രമസമാധാന പ്രശ്നങ്ങളിൽ ഇടപെടാന്‍ സർക്കാരിന് പൂർണ അധികാരമുണ്ടെന്നും ശബരിമലയിലെ ദൈനംദിന കാര്യങ്ങളിൽ ഇടപെടരുതെന്നും ഹൈക്കോടതി. ദേവസ്വം ബോർഡിനോട് ഓരോ കാര്യങ്ങളും ആജ്ഞാപിക്കരുതെന്നും കോടതി നിർദ്ദേശിച്ചു.

കഴിഞ്ഞ നടതുറപ്പിനിടെ ഉണ്ടായ അക്രമസംഭവങ്ങളിൽ അറസ്റ്റിലായ തൃപ്പൂണിത്തുറം സ്വദേശി ഗോവിന്ദ് മധുസൂദനൻ സമർപ്പിച്ച കേസിലാണ് കോടതി ഈ പരാമർശം നടത്തിയത്.

ശബരിമലയിൽ ഭക്തർക്കോ മാധ്യമപ്രവർത്തകർക്കോ ബുദ്ധിമുട്ടുണ്ടാകരുത്. ക്രമസമാധാനം ഉറപ്പാക്കാൻ സർക്കാരിന് ഇടപെടാം. അതെസമയം മാധ്യമപ്രവർത്തകർക്ക് ശബരിമലയിൽ വിലക്കില്ലെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു.

ശബരിമലയിലുണ്ടായ അക്രമസംഭവങ്ങളിൽ കേസ്സെടുത്തത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. ഹരജിക്കാരനെ അറസ്റ്റ് ചെയ്യാൻ ആധാരമാക്കിയ തെളിവുകളും കോടതിയിൽ സർക്കാർ സമർപ്പിച്ചു.