X

ശബരിമല: രാഹുൽ ഈശ്വർ ജയിലിൽ നിരാഹാരം കിടക്കുന്നു

ഇന്ന് രാവിലെ എട്ടു മണി മുതലാണ് രാഹുൽ ഈശ്വർ നിരാഹാരം തുടങ്ങിയത്.

രാഹുൽ ഈശ്വർ ജയിലിൽ നിരാഹാരം ആരംഭിച്ചെന്ന് വിവരം. ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം വന്നിട്ടുണ്ട്. അതെസമയം എന്ത് ആവശ്യമുന്നയിച്ചാണ് നിരാഹാരമെന്ന് വ്യക്തമല്ല. കലാപാഹ്വാനം നടത്തിയതിനാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്ന് രാവിലെ എട്ടു മണി മുതലാണ് രാഹുൽ ഈശ്വർ നിരാഹാരം തുടങ്ങിയതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ദീപ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്. ഇപ്പോൾ കൊട്ടാരക്കര സബ് ജയിലിലാണ് രാഹുൽ ഈശ്വർ ഉള്ളത്. ഈ വിവരം തങ്ങളുടെ സുഹൃത്തായ കെവിൻ മാത്യൂ സണ്ണിയാണ് തന്നതെന്നും ദീപ പറയുന്നുണ്ട്.

പിന്തുണയുമായി സംഘപരിവാർ പ്രവർത്തകർ ഫേസ്ബുക്ക് പേജിൽ എത്തിയിട്ടുണ്ട്. രാഹുലിന്റെ നിരാഹാരത്തിന് പൂർണ പിന്തുണയാണ് അവർ പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാ ഹിന്ദു സഹോദരീസഹോദരന്മാരും രാഹുലിനു വേണ്ടി പ്രാർത്ഥിക്കണമെന്ന ആഹ്വാനവും ഉണ്ട്.

കഴിഞ്ഞദിവസം ജയിലിൽ ഭക്ഷണം തരുന്നില്ലെന്ന് രാഹുൽ ഈശ്വർ പരാതിപ്പെട്ടിരുന്നു.

This post was last modified on October 18, 2018 7:59 pm

Related Post
Leave a Comment