X

ഇളംപച്ച നിറത്തിൽ പുതിയ 20 രൂപാ നോട്ട് വരുന്നു

20 രൂപയുടെ പുതിയ നോട്ടുകളെത്തുന്നു. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയാണ് പുതിയ ബാങ്ക്നോട്ടുകളുടെ വരവ് പ്രഖ്യാപിച്ചത്. പുതിയ റിസർവ്വ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ ഒപ്പോടെയായിരിക്കും ഈ നോട്ടുകളെത്തുക.

പച്ച കലർന്ന മഞ്ഞ നിറമായിരിക്കും (ഇളംപച്ച) ഈ നോട്ടുകൾക്കുണ്ടാവുക. 63 മില്ലിമീറ്റർ വീതിയും 129 മില്ലിമീറ്റർ നീളവുമാണ് ഈ നോട്ടിന്റെ അളവ്.

അതെസമയം നിലവിലുള്ള 20 രൂപാ നോട്ടുകളുടെ വിനിമയമൂല്യം നിലനിൽക്കുമെന്നും ആർബിഐ അറിയിച്ചു. എല്ലോറാ ഗുഹകളുടെ ചിത്രമാണ് നോട്ടിന്റെ ഒരു വശത്തുള്ളത്. മറുവശത്ത് ഗാന്ധിജിയുടെ ചിത്രവും ആലേഖനം ചെയ്തിരിക്കുന്നു.

This post was last modified on April 27, 2019 4:29 pm