X

സാലറി ചാലഞ്ച്: വിസമ്മതമറിയിച്ച പൊലീസുകാരുടെ ശമ്പളം പിടിച്ചെടുത്തു; പരാതി ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകാൻ വിസമ്മതമറിയിച്ച പൊലീസുകാരുടെ ശമ്പളം സർ‍ക്കാർ നിർബന്ധിതമായി പിടിച്ചെടുത്തെന്ന് പരാതി. ഇടുക്കി ജില്ലയിലാണ് സംഭവം. ഇതിനെതിരെ ഒരു പൊലീസുകാരൻ നൽകിയ പരാതി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.

സെപ്തംബർ മാസത്തെ ശമ്പളത്തിൽ നിന്നാണ് ദുരിതാശ്വാസ നിധിയിലേക്ക് തുക പൊലീസുകാരിൽ നിന്നും ഈടാക്കിയത്. ഇതിന് സമ്മതപത്രം നൽകാൻ കൂട്ടാക്കാതിരുന്ന ഉദ്യോഗസ്ഥരുടെ ശമ്പളമാണ് പിടിച്ചെടുത്തത്. ഇവരുടെ ശമ്പളം 30 ദിവസത്തെ ലീവ് സറണ്ടർ വഴി എടുക്കുകയായിരുന്നു.

ശമ്പളം നല്‍കാതിരിക്കുന്നത് അനുവദിക്കരുതെന്ന് പൊലീസ് ഉന്നതരിൽ നിന്നും നിർദ്ദേശമുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. ഇതോടെ സ്ഥലംമാറ്റം ഉൾപ്പെടെയുള്ള ഭീഷണികൾ ചില ഉദ്യോഗസ്ഥർ ഉയർത്തി സമ്മർദ്ദത്തിലാഴ്ത്താൻ തുടങ്ങി. വിസമ്മതപത്രം നൽകിയ ചില ഉദ്യോഗസ്ഥരെ നീലക്കുറിഞ്ഞി സീസണിൽ മൂന്നാറിലേക്ക് സ്പെഷ്യൽ ഡ്യൂട്ടിക്ക് അയച്ചത് വിവാദമായിരുന്നു.

This post was last modified on November 29, 2018 10:41 am