X

ബെംഗളൂരുവിൽ വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ അഭ്യാസപ്രകടന പരിശീലനത്തിനിടെ കൂട്ടിയിടിച്ചു; ഒരു മരണം

ബെംഗളൂരുവിൽ രണ്ട് വ്യോമസേനയുടെ രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചു. നോർത്ത് ബെംഗളൂരുവിലെ യെലഹങ്ക എയർബേസിലാണ് അപകടമുണ്ടായത്. എയ്റോബാറ്റിക്സ് പരിശീലനത്തിനിടെയാണ് അപകടമുണ്ടായത്. വിമാനങ്ങളിലൊന്നിന്റെ പൈലറ്റ് മരിച്ചതായി പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു.

സൈന്യത്തിന്റെ അഭ്യാസപ്രകടനങ്ങളിൽ പ്രധാന ആകർഷണമാണ് സൂര്യകിരൺ വിമാനങ്ങളുടേത്. ഈമാസം 20 മുതൽ 24 വരെ ബെംഗളൂരുവിൽ സൈന്യത്തിന്റെ വ്യോമ അഭ്യാസം നടക്കാനിരിക്കുകയായിരുന്നു. മൂന്ന് പൈലറ്റുമാർ ഈ വിമാനങ്ങളില്‍ ഉണ്ടായിരുന്നു. ഇവരിൽ രണ്ടുപേർക്ക് ചാടി രക്ഷപ്പെടാൻ സാധിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

വ്യോമസേനയുടെ എയ്റോ ഷോ 1996 മുതൽ ബെംഗളൂരുവിലാണ് നടന്നു വരുന്നത്. 2017 ഫെബ്രുവരിയിലും അഭ്യാസം നടന്നിരുന്നു. ഇത്തവണ യുഎസ്സിന്റെ സൂപ്പർ ഹോർനെറ്റ് എഫ്എ 18 വിമാനവും അഭ്യാസപ്രകടനത്തിൽ പങ്കാളിയാകും.

This post was last modified on February 19, 2019 1:19 pm