മണ്ഡലകാലത്ത് ശബരിമലയിൽ പ്രവേശിക്കാൻ അറുപതോളം സ്ത്രീകൾ ഒരുങ്ങുന്നതായി റിപ്പോർട്ട്. വ്രതമനുഷ്ഠിച്ച് മാലയിട്ട് മല കയറാനാണ് ഇവർ പദ്ധതിയിടുന്നത്. ദീപികയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മണ്ഡലമാസത്തിലെ ഏതെങ്കിലുമൊരു ദിവസം മല കയറാനാണ് ഇവർ ആലോചിക്കുന്നത്. ദിവസം ഏതാണെന്ന് ഉറപ്പിച്ചിട്ടില്ലെന്ന് സംഘാംഗങ്ങളിലൊരാൾ പറയുന്നു.
ഇന്റലിജൻസ് വിഭാഗം ഇവരുടെ പേരുവിവരങ്ങളും മറ്റും ശേഖരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. വ്രതമനുഷ്ഠിക്കുന്നവരെ കണ്ടെത്തി പിന്തിരിപ്പിക്കാനുള്ള ശ്രമവും ചില കേന്ദ്രങ്ങളിൽ നടക്കുന്നുണ്ട്.
അതെസമയം മണ്ഡലകാലത്ത് സംഘർഷങ്ങൾ ഒഴിവാക്കാനുള്ള ആലോചനകളിലാണ് പൊലീസ്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ യുവതികൾ ശബരിമല കയറാനെത്തിയാൽ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം സർക്കാരിനും പൊലീസിനുമുണ്ട്. ഇക്കാരണത്താൽ തന്നെ പരമാവധി പേരെ പിന്തിരിപ്പിക്കാനുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്.
This post was last modified on October 22, 2018 7:29 pm
Leave a Comment