X

നോട്ട് നിയന്ത്രണം: ചൊവ്വാഴ്ച മുതല്‍ കടകള്‍ അടച്ചിടും, വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്

അഴിമുഖം പ്രതിനിധി

നോട്ട് നിയന്ത്രണത്തിലെ അപാകതയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാന്‍ വ്യാപാരി – വ്യവസായി ഏകോപന സമിതി തീരുമാനിച്ചു. ചൊവ്വാഴ്ച മുതല്‍ കടകള്‍ അടഞ്ഞുകിടക്കും.

വലിയ നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ശക്തമായി ടപെടണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബി വി. ചുങ്കത്ത് ആവശ്യപ്പെട്ടു. സര്‍ക്കാരിന്‌റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ഉണ്ടാകുന്ന അസൗകര്യങ്ങള്‍ മനസിലാക്കിയുള്ള പവര്‍ത്തനം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ടോ എന്ന് ആശങ്കയുണ്ട്.

20, 50, 100 രൂപ നോട്ടുകളുടെ വിതരണം വര്‍ധിപ്പിച്ചില്ലെങ്കില്‍ വ്യാപാരികളുടെ അവസ്ഥ ദയനീയമാകും. 500, 1000 നോട്ടുകള്‍ അസാധുവാക്കിയ പ്രഖ്യാപനം വന്നതിന് ശേഷം നേരത്തെ നടന്നിരുന്നതിന്റെ 10 ശതമാനം കച്ചവടം മാത്രമാണ് നടക്കുന്നതെന്നും ജോബി വി.ചുങ്കത്ത് പറഞ്ഞു.

This post was last modified on December 27, 2016 2:18 pm