X

പാലക്കാട് മുസ്ലിം യുവാവിന് നേരെ നടന്നത് ആര്‍ എസ് എസിന്റെ ഉത്തരേന്ത്യന്‍ മോഡല്‍ ആൾക്കൂട്ട ആക്രമണം

മുസ്ലിം ആണെന്നറിഞ്ഞതോടെ തീവ്രവാദിയാണെന്നും ലൗ ജിഹാദിനാണ് ഇവിടെയെത്തിയതെന്നും ആരോപിച്ചായി ആക്രമണം; നാലു പേര്‍ കസ്റ്റഡിയില്‍

തനിക്ക് നേരെയുണ്ടായത് ഉത്തരേന്ത്യയിലേതിന് സമാനമായ ആൾക്കൂട്ട ആക്രമണമെന്ന് പാലക്കാട് പുത്തൂരില്‍ ആര്‍ എസ് എസിന്റെ സദാചാര ഗുണ്ടായിസത്തിന് ഇരയായ മുനീർ അഴിമുഖത്തോട് പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് സംഭവം. രാത്രി 8.30ഓടെ കോട്ടേക്കാടുനിന്നും പാലക്കാടേക്ക് മടങ്ങുകയായിരുന്നു മുനീർ. പുത്തൂർ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വിദ്യാർത്ഥിനിയുടെ വീടിന് മുന്നിൽ ബൈക്ക് നിർത്തി അവരുടെ അച്ഛനോട് ഫോണിൽ സംസാരിച്ചു കൊണ്ട് നിൽക്കുമ്പോൾ എതാനും പേർ ചേർന്ന് ഇദ്ദേഹത്തെ വളയുകയായിരുന്നു. രാത്രി വൈകിയതിനാൽ വീട്ടിലേക്ക് കയറാതെ ഫോണിൽ സംസാരിച്ച് മടങ്ങാനായിരുന്നു താൻ ശ്രമിച്ചതെന്ന് മുനീർ വ്യക്തമാക്കി.

ഇക്കാര്യം തനിക്ക് ചുറ്റും കൂടിയവരോടും മുനീർ പറഞ്ഞെങ്കിലും അവർ അത് ചെവിക്കൊണ്ടില്ല. അവർ കൂടുതൽ ആർ എസ് എസ് പ്രവർത്തകരെ വിളിച്ചു കൂട്ടുകയും ചെയ്തു. മുനീർ താടി വളർത്തിയതിനെയാണ് ഇവർ ആദ്യം ചോദ്യം ചെയ്തത്. മുസ്ലിം ആണെന്നറിഞ്ഞതോടെ തീവ്രവാദിയാണെന്നും ലൗ ജിഹാദിനാണ് ഇവിടെയെത്തിയതെന്നും ആരോപിച്ചായി ആക്രമണം.

പാലക്കാട് ജില്ലാ ആർച്ചറി അസോസിയേഷൻ സെക്രട്ടറിയും എറവക്കാട് സ്വദേശിയുമായ മുനീർ(27) ഇപ്പോള്‍ ചെവിക്കും, തലയ്ക്കും  പരിക്കേറ്റ ഇയാൾ പാലക്കാട് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

“സ്വാതന്ത്ര്യദിനത്തിന് ആർച്ചറി അസോസിയേഷൻ നടത്താനിരിക്കുന്ന മത്സരത്തെക്കുറിച്ച് സംസാരിക്കാനാണ് താൻ കോട്ടേക്കാടുള്ള അസോസിയേഷൻ പ്രസിഡന്റിന്റെ വീട്ടിലെത്തിയത്. അങ്ങോട്ട് പോകും വഴി വിദ്യാർത്ഥിനിയുടെ അച്ഛനെ കണ്ടിരുന്നു. തിരികെ വരുമ്പോൾ സംസാരിക്കാമെന്ന് പറഞ്ഞാണ് പോയത്. തിരികെ വന്നപ്പോൾ വൈകിയതിനാൽ റോഡിൽ നിന്നു തന്നെ ഫോണിൽ സംസാരിക്കുകയായിരുന്നു” മുനീർ പറഞ്ഞു. വിദ്യാർത്ഥിനിയുടെ മാതാപിതാക്കൾ എത്തിയാണ് മുനീറിനെ അക്രമികളിൽ നിന്നും രക്ഷിച്ചത്. വിദ്യാർത്ഥിനിയുടെ മാതാവിനെയും അക്രമികൾ അധിക്ഷേപിച്ചു. മുനീറിന്റെ പോക്കറ്റിലുണ്ടായിരുന്ന പണവും ഇവർ തട്ടിയെടുത്തു.

സംഭവത്തെ തുടർന്ന് പാലക്കാട് നോർത്ത് പോലീസ് സ്റ്റേഷനിൽ മുനീർ പരാതി നൽകി. നാലു പേരെ കസ്റ്റഡിയിലെടുത്തതായി എസ് ഐ രഞ്ജിത്ത് അറിയിച്ചു. സദാചാരത്തിന്റെ പേരിലാണ് മുനീർ ആക്രമിക്കപ്പെട്ടതെങ്കിലും മുസ്ലീമായതിന്റെ പേരിൽ നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങളുടെ കേരളപ്പതിപ്പാണ് ഇതെന്ന് പോലീസ് തന്നെ വിലയിരുത്തുന്നുണ്ട്.

ഡോ. കഫീല്‍ ഖാന്‍/ അഭിമുഖം: ബുള്ളറ്റ് ട്രെയിന് പകരം അവര്‍ നല്‍കുന്നത് ബുള്ളറ്റുകളാണ്; വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ പ്രചരണം നടത്തും

ഇതാ ‘ഹിന്ദുവിനെ ഉണര്‍ത്താന്‍’ മറ്റൊരു ശശികല

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on August 7, 2018 4:39 pm