X

എന്‍ഡിഎയില്‍ പോയാല്‍ കേരള കോണ്‍ഗ്രസ് നശിക്കും; പിണറായി വിജയന്‍

അഴിമുഖം പ്രതിനിധി

കെഎം മാണിയും കേരള കോണ്‍ഗ്രസ്സും യുഡിഎഫ് വിട്ടതോടെ മുന്നണിയുടെ മൂന്നു തൂണുകളില്‍ ഒന്ന് തകര്‍നെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗ തീരുമങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുന്നതിനിടെ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മാണി വലതുപക്ഷ മുന്നണി വിട്ടത് സ്വാഭാവികമാണ്. എന്നാല്‍ ആര്‍എസ്എസിന്‍റെ നന്മ കാണാനാണ് ഇപ്പോള്‍ മാണി ശ്രമിക്കുന്നത്. എന്നാല്‍ എന്‍ഡിഎയിലേക്ക് പോകാനുള്ള നീക്കം കേരള കോണ്‍ഗ്രസ്സിന്റെ സര്‍വനാശത്തിലേക്കവും നയിക്കുക എന്നും പിണറായി പറഞ്ഞു. 

തെരഞ്ഞെടുപ്പോടെ യുഡിഎഫ് തകരുമെന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. യുഡിഎഫിന്റെ പ്രധാന മൂന്ന് തൂണുകളാണ് കോണ്‍ഗ്രസും മുസ്ലിം ലീഗും കേരളാ കോണ്‍ഗ്രസും. അതിലൊന്നായ കേരളാ കോണ്‍ഗ്രസ് മുന്നണി വിട്ടതോടെ യുഡിഎഫ് സംവിധാനം തകര്‍ന്നിരിക്കുകയാണ്. തൊഴിലാളി പ്രശ്‌നമടക്കമുള്ള ബഹുജന പ്രശ്‌നങ്ങളില്‍ പ്രശ്‌നാധിഷ്ഠിത സഹകരണത്തിന് തയ്യാറാണെന്നാണ് പാര്‍ട്ടി സെക്രട്ടറി പറഞ്ഞതെന്നും കോടിയേരിയുടെ പ്രസ്താവനയെ കുറിച്ച് പിണറായി പറഞ്ഞു.

എല്‍ഡിഎഫിനോടും യുഡിഎഫിനോടും കേന്ദ്രത്തില്‍ എന്‍ഡിഎയോടും സമദൂര സമീപനമായിരിക്കും സ്വീകരിക്കുക എന്നാണ് മാണി പറഞ്ഞത്. എന്‍ഡിഎയിലും നന്മകാണുന്ന മാണിയുടെ സമദൂരം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ബിജെപിയാണ് എന്‍ഡിഎയുടെ തലപ്പത്തുള്ളത്. ബിജെപിയെ നയിക്കുന്നത് ആര്‍എസ്എസും. ക്രൈസ്തവരെ ഘര്‍വാപ്പസി നടത്തിയ ആര്‍എസ്എസില്‍ നന്മകാണാനാണ് മാണി ശ്രമിക്കുന്നത്. അത് കേരളാ കോണ്‍ഗ്രസിന്റെ സര്‍വനാശത്തിനെ വഴിവെക്കൂ എന്നും പിണറായി വിജയന്‍ പറഞ്ഞു.

 

This post was last modified on December 27, 2016 4:30 pm