X

പി സി ജോര്‍ജിന്റെ തെളിവുകള്‍ മുഖ്യമന്ത്രിയും തള്ളി

അഴിമുഖം പ്രതിനിധി

ചന്ദ്രബോസ് വധക്കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചീഫ് വിപ്പ് നല്‍കിയ സിഡിയില്‍ ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യത്തെ നേരിട്ട് ബന്ധപ്പെടുത്തുന്നതിന് തെളിവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുന്‍ ഡിജിപി എം.എന്‍. കൃഷ്ണമൂര്‍ത്തിയും മുന്‍ കമ്മിഷണര്‍ ജേക്കബ് ജോബും തമ്മിലുള്ള സംഭാഷണമാണ് പി.സി.ജോര്‍ജ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നല്‍കിയിരുന്നത്. മുഹമ്മദ് നിസാമിനുവേണ്ടി കേസ് ഒതുക്കുന്നതില്‍ ഡിജിപിയുടെ പങ്ക് ഈ സംഭാഷണം വെളിവാക്കുന്നുവെന്ന ജോര്‍ജിന്റെ അവകാശവാദം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്നലെ തന്നെ തള്ളിയിരുന്നു. 

വ്യാഴാഴ്ച രാത്രി മുഖ്യമന്ത്രിയെയും ഇന്നലെ മന്ത്രി രമേശ് ചെന്നിത്തലയെയും സന്ദര്‍ശിച്ച ജോര്‍ജ് വൈകിട്ട് വാര്‍ത്താ സമ്മേളനം നടത്തി തന്റെ കയ്യിലുണ്ടെന്ന് അവകാശപ്പെട്ട ‘തെളിവ് പുറത്തുവിടുകയായിരുന്നു. ആഭ്യന്തരമന്ത്രി നിലപാട് വ്യക്തമാക്കിയതിനു പിന്നാലെയായിരുന്നു ഇത്.

ബജറ്റ് അവതരണവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും ധനമന്ത്രി കെ എം മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

 

This post was last modified on December 27, 2016 2:52 pm