X

നിയമസഭയിലെ കൈയ്യേറ്റം; വനിതാ എംഎല്‍എമാര്‍ നിയമ നടപടികളിലേക്ക്


അഴിമുഖം പ്രതിനിധി

നിയമസഭയില്‍ തങ്ങളെ ശാരീരികമായി അപമാനിക്കുകയും കൈയേറ്റം ചെയ്തതിനുമെതിരെ പ്രതിപക്ഷത്തെ അഞ്ചു വനിതാ എംഎല്‍എമാര്‍ പൊലീസില്‍ പരാതി നല്‍കും. ലൈംഗിക അക്രമം അടക്കമുള്ള കുറ്റങ്ങള്‍ക്ക് അഞ്ച് എംഎല്‍എമാരും പ്രത്യേകം പരാതികള്‍ തിങ്കളാഴ്ച നല്‍കും. നീതി ലഭികാത്ത സാഹചര്യത്തില്‍ നീതി നേടിയെടുക്കാനാണ് ഇങ്ങനെയൊരു നടപടിക്കൊരുങ്ങുന്നതെന്ന് കെ.കെ.ലതിക എംഎല്‍എ അറിയിച്ചു. നിയമസഭയില്‍ നടന്ന കൈയ്യേറ്റത്തിനു കൂടുതല്‍ വില കൊടുക്കേണ്ടി വന്നത് വനിതാ എംഎല്‍എമാരാണെന്നും ലതിക ആരോപിച്ചു. 

പ്രതിപക്ഷ എംഎല്‍എമാരായ ജമീല പ്രകാശം, ബിജിമോള്‍, ഗീത ഗോപി, കെകെ ലതിക ,സലീഖ എന്നിവരാണ് നിയമനടപടികള്‍ക്കൊരുങ്ങുന്നത്. ജമീല പ്രകാശം നിയമസഭയില്‍ നടന്ന കൈയ്യേറ്റത്തിന്റെ തുടര്‍ച്ചയായുള്ള 120 ദൃശ്യങ്ങള്‍ പുറത്തു വിടുകയും അതിനു മറുപടിയായി ശിവദാസന്‍ നായര്‍ തന്റെ നിരപരാധിത്വം തെളിയിക്കാനെന്ന തരത്തിലുള്ള വീഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്‍പില്‍ പ്രടദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. നിമനടപടികലെ സംബന്ധിച്ച് അന്തിമ തീരുമാനം തിങ്കളാഴ്ച്ച ഉണ്ടാകുമെന്നും കെ കെ ലതിക അറിയിച്ചു.

This post was last modified on December 27, 2016 2:54 pm