X

പത്താന്‍കോട്ട് ഭീകരാക്രമണം; പാക് അന്വേഷണ സംഘം ഇന്ന് ഇന്ത്യയില്‍

അഴിമുഖം പ്രതിനിധി

പത്താന്‍കോട്ട് വ്യോമസേനാതാവളത്തില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവെടുപ്പിനായി അഞ്ചംഗ പാക് അന്വേഷണ സംഘം ഇന്ന് ഇന്ത്യയില്‍ എത്തും. ഇവര്‍ വരുന്ന ചൊവ്വാഴ്ച പത്താന്‍കോട്ട് വ്യോമതാവളത്തില്‍ സന്ദര്‍ശനം നടത്തുമെന്നും അറിയുന്നു. പാക് ഭാഗത്തു നടക്കുന്ന അന്വേഷണത്തിന്റെ പുരോഗതി ഇന്ത്യയുമായി അന്വേഷണസംഘം ചര്‍ച്ച ചെയ്യുമെന്നും കരുതുന്നു.

ആക്രമണത്തിനു മുന്നോടിയായി ഭീകരര്‍ തട്ടിക്കൊണ്ടുപോവുകയും പിന്നീട് വിട്ടയക്കുകയും ചെയ്ത ഗുരുദാസ്പൂര്‍ എസ്പി സല്‍വീന്ദര്‍ സിംഗിനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇത് ഇന്ത്യ സമ്മതിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. അതേപോലെ വ്യോമതാവളത്തിലെ ടെക്‌നിക്കല്‍ മേഖലയിലേക്ക് പ്രവേശിക്കാന്‍ പാക് അന്വേഷണസംഘത്തെ അനുവദിക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. യുദ്ധവിമാനങ്ങളടക്കം പലസുരക്ഷാക്രമീകരണങ്ങളും ഇവിടെയുള്ളതാണ് കാരണം.

ബലൂചിസ്ഥാനില്‍ നിന്നും ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ പാകിസ്താന്‍ പിടികൂടിയതിനു പിന്നാലെയാണ് പാക് അന്വേഷണ സംഘം ഇന്ത്യയില്‍ എത്തുന്നതും. എന്നാല്‍ പിടികൂടിയയാള്‍ക്ക് സര്‍ക്കാരുമായി ബന്ധമില്ലെന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്.

This post was last modified on December 27, 2016 3:53 pm