X

പാകിസ്താന്‌ ഉജ്ജ്വല വിജയം

അഴിമുഖം പ്രതിനിധി

ദക്ഷിണാഫ്രിക്കെതിരെ പാകിസ്താന് ഉജ്ജ്വല വിജയം. ബൗളര്‍മാരുടെ മികവിലാണ് പാകിസ്താന്‍ വിജയമാഘോഷിച്ചത്. ഡക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം പുതുക്കിയ നിശ്ചയിച്ച വിജയലക്ഷ്യമായ 232 റണ്‍സ് മറികടക്കാനാവാതെ 202 റണ്‍സിന് ദക്ഷിണാഫ്രിക്ക പുറത്തായി. 77 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡിവില്ലിയേഴ്‌സ് മാത്രമാണ് പിടിച്ചു നിന്നത്. 38 റണ്‍സ് എടുത്ത ഹാഷിം ആംല 38 റണ്‍സെടുത്തു. പാകിസാതാനു വേണ്ടി മുഹമമ്മദ് ഇര്‍ഫാന്‍, വഹാബ് റിയാസ്, റഹത് അലി എന്നിവര്‍ 3 വിക്കറ്റുകള്‍ വീതം വീഴ്ത്തി. സൊഹൈല്‍ ഖാനാണ് ശേഷിച്ച വിക്കറ്റ്.

നേരത്തെ കണിശതയാര്‍ന്ന ബൗളിംഗും മികച്ച ഫീല്‍ഡിംഗും കൊണ്ട് പാകിസ്താനെ 222 റണ്‍സിന് ദക്ഷിണാഫ്രിക്ക പുറത്താക്കിയിരുന്നു. മഴ കളിതടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം പിന്നീട് 232 ആയി നിശ്ചയിച്ചു.

ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ ഉറപ്പിക്കാനായി വിജയം അനിവാര്യമായിരുന്നു പാകിസ്താന്റെ ബാറ്റ്‌സ്മാന്‍മാര്‍ തങ്ങളുടെ കര്‍ത്തവ്യത്തില്‍ പരാജയപ്പെട്ടപ്പോള്‍ താരതമ്യേന ചെറിയ സ്‌കോര്‍ പ്രതിരോധിക്കാന്‍ തന്നെയുറച്ച് പന്തെറിഞ്ഞ ബൗളര്‍മാരാണ് മുന്‍ ലോകചാമ്പ്യന്‍മാരുടെ അഭിമാനം സംരക്ഷിച്ചത്. ക്യാപ്റ്റന്‍ മിസ്ബയുടെയും സര്‍ഫറാസ് അഹമ്മദിന്റെയും ബാറ്റിംഗാണ് പാകിസ്താനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. അഫ്രിദി 21 പന്തില്‍ നേടിയ 22 റണ്‍സും നിര്‍ണായകമായി. സര്‍ഫ്രാസ് അഹമ്മദാണ് മാന്‍ ഓഫ് ദി മാച്ച്.ഈ വിജയത്തോടെ പാകിസ്താന്‍ ക്വാര്‍ട്ടര്‍ പ്രവേശം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. ഇന്നലെ വെസ്റ്റീന്‍ഡീസ് ഇന്ത്യയോട് തോറ്റതും പാകിസ്താന് അനുഗ്രഹമായിരുന്നു.

This post was last modified on December 27, 2016 2:52 pm