X

600 കോടി രൂപയുടെ ഹെറോയ്‌നുമായി പാക് ബോട്ട് പിടിയില്‍

അഴിമുഖം പ്രതിനിധി

ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്ത് കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുകളും സാറ്റ് ലൈറ്റ് ഫോണുകളുമായി പാക് ബോട്ട് പിടിയില്‍. ഇന്നുരാവിലെ ഏഴുമണിയോടെയാണ് 600 കോടിയോളം വിലമതിക്കുന്ന മയക്കുമരുന്നും സാറ്റലൈറ്റ് ഫോണുമായി എട്ടു പാകിസ്ഥാനികളുള്‍പ്പെടെ കോസ്റ്റ് ഗാര്‍ഡ് ബോട്ട് പിടിച്ചെടുത്തത്. ഏപ്രില്‍ 18 മുതല്‍ ഈ ബോട്ട് നിരീക്ഷണ വലയത്തിലായിരുന്നു എന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

ഓരോ കിലോയായി പായ്ക്ക് ചെയ്ത 232 കിലോ ഹെറോയിന്‍ ആണ് ബോട്ടില്‍ നിന്ന് പിടിച്ചെടുത്തത്. സേനയുടെ നീര്‍ഘട്ട,് കൊണ്ടുല്‍ എന്നീ രണ്ടു കപ്പലുകളാണ് ഈ ഓപ്പറേഷനില്‍ പങ്കെടുത്തത്. ഇത്തവണത്തെ പുതുവത്സരദിനത്തില്‍ ഇതേ തീരത്ത് സ്‌ഫോടകവസ്തുക്കളുമായി കണ്ടെത്തിയ പാകിസ്താനി ബോട്ട് കോസ്റ്റ് ഗാര്‍ഡ് തകര്‍ത്തിരുന്നു. ഈ ബോട്ട് ഇന്ത്യയില്‍ ആക്രമണം നടത്താനുള്ള സ്‌ഫോടകവസ്തുക്കളുമായി വന്നതാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

 

This post was last modified on December 27, 2016 2:57 pm