X

കോട്ടയം പഴയ സെമിനാരി സ്മരണിക സ്റ്റാമ്പ് പുറത്തിറക്കി

അഴിമുഖം പ്രതിനിധി

കോട്ടയം പഴയ സെമിനാരിയുടെ 200 ാം വാര്‍ഷികം പ്രമാണിച്ച് പ്രത്യേക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി. ഇന്ന് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ വച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് സ്മരണിക സ്റ്റാമ്പ് പുറത്തിറക്കിയത്. കേരളത്തിലെ ജനങ്ങളുടെ സാംസ്‌കാരിക ജീവിതത്തില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടാകാന്‍ പഴയ സെമിനാരിയും സഭയും കാരണഭൂതരായിട്ടുണ്ടെന്നു രാഷ്ട്രപതി പറഞ്ഞു.

സേവന രംഗത്തും ആരോഗ്യ രക്ഷാരംഗത്തും വനിതകളുടെ ശാക്തീകരണത്തിനും ക്രിസ്തീയ സഭ നല്‍കിയ സംഭാവനകള്‍ വിലമതിക്കാനവാത്തതാണെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു. വൈദിക പഠനകേന്ദ്രം എന്ന രീതിയില്‍ തുടങ്ങിയ ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി പിന്നീട് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ഈറ്റില്ലമായി മാറി. ഇംഗ്ലീഷ് മിഷനറിമാര്‍ 1837ല്‍ തുടങ്ങിയ ഇംഗ്ലീഷ് വിദ്യാഭ്യാസ കേന്ദ്രം തുടര്‍ന്ന് സിഎംഎസ് കോളേജ് ആയി മാറുകയും ചെയ്യുകയായിരുന്നു.

This post was last modified on December 27, 2016 2:57 pm