X

പാംഓയില്‍ ഇറക്കുമതി കേസ്: ഉമ്മന്‍ചാണ്ടിക്കെതിരെ കോടതി

അഴിമുഖം പ്രതിനിധി

പാംഓയില്‍ ഇറക്കുമതി കേസില്‍ മുന്‍ ചീഫ് സെക്രട്ടറി എസ് പത്മകുമാറിന്റേയും അഡീഷണല്‍ ചീഫ് സെക്രട്ടറി സക്കറിയ മാത്യുവിനേയും വിജിലന്‍സ് കോടതി കുറ്റവിമുക്തരാക്കി. ഇരുവരുടേയും വിടുതല്‍ ഹര്‍ജികള്‍ എസ് എസ് വാസവനാണ് അംഗീകരിച്ചത്. ഇതോടെ കേസ് ദുര്‍ബലമാകുമെന്ന ആശങ്ക ഉയരുന്നുണ്ട്.

പാംഓയില്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുഖ്യമന്ത്രിക്ക് അറിയാമായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഇറക്കുമതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി കണ്ടിട്ടുണ്ടെന്നും കോടതി പറഞ്ഞു. ധനമന്ത്രി ഫയല്‍ കാണണമെന്ന് അഢീഷണല്‍ ചീഫ് സെക്രട്ടറി ഫയലില്‍ രേഖപ്പെടുത്തിയിരുന്നു. കേസില്‍ ഉദ്യോഗസ്ഥരെ പഴിചാരരുതെന്നും കോടതി പറഞ്ഞു.

മൂന്നും നാലും പ്രതികളായിരുന്നു ഇവര്‍. ഇതോടെ ഇനി അഞ്ചു പ്രതികളാണ് കേസില്‍ അവശേഷിക്കുന്നത്. ചീഫ് സെക്രട്ടറി ജിജി തോംസണ്‍, മുന്‍ ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫ എന്നിവരും കേസില്‍ പ്രതിയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും കേസില്‍ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി കോടതിയുടെ പരിഗണനയിലെത്തിയിരുന്നു. എന്നാല്‍ അന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ തെളിവ് ലഭിച്ചാല്‍ മുഖ്യമന്ത്രിയെ പ്രതി ചേര്‍ക്കാമെന്നായിരുന്നു കോടതിയുടെ വിധി.

1991 നവംബറില്‍ കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഇറക്കുമതി നടന്നത്.

 

This post was last modified on December 27, 2016 3:50 pm