പൂനെ സിപിഎം ഓഫീസിലേക്ക് സ്‌ഫോടകവസ്തുക്കളും ഭീഷണിക്കത്തും കൊറിയറായി എത്തി. ഛത്തീസ്ഗഡിലെ സുക്മയില്‍ നക്‌സല്‍ ആക്രമണത്തില്‍ 26 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതിന്റെ പ്രതിഷേധമായിട്ടാണ് പൂനെ ജില്ലാ സെക്രട്ടറി അജിത് അഭയങ്കറിന്റെ പേരില്‍ പൂനെ പാര്‍ട്ടി ഓഫീസില്‍ ഭീഷണിക്കത്തും പാഴ്‌സല്‍ ബോംബും എത്തിയത്.
പാഴ്‌സല്‍ തുറക്കുന്നതിന് മുമ്പ് തന്നെ അതിനകത്തെ വയറുകള്‍ പുറത്തുകണ്ടതിനെ തുടര്‍ന്ന് അഭയങ്കര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഡിറ്റണേറ്ററും വയറുകളും ബാറ്ററിയും മറ്റും അടങ്ങിയ സ്‌ഫോടക വസ്തുക്കള്‍ പ്ലാസ്റ്റിക് പെട്ടിയിലാണ് എത്തിയത്. ഇതോടൊപ്പം ഒരു ഭീഷണിക്കത്തും ഉണ്ടായിരുന്നു. നക്‌സല്‍ ആക്രമണത്തെ കൈയും കെട്ടി നോക്കി നില്‍ക്കാനാകില്ലെന്നും തിരിച്ചടിക്കാന്‍ പ്രേരിപ്പിക്കരുതെന്നുമാണ് കത്തിലുള്ളത്.
Leave a Comment