തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ 14 വയസ്സുകാരി പ്രസവിച്ചു. കാരോട് അമ്മയോടൊപ്പം വാടകയ്ക്ക് താമസിക്കുന്ന പെണ്‍കുട്ടിയാണ് പീഡനത്തിനിരയാകുകയും പ്രസവിക്കുകയും ചെയ്തത്. കുട്ടിയ്ക്കും കുട്ടി പ്രസവിച്ച ആണ്‍കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
വയറുവേദനയെ തുടര്‍ന്ന് ഞായറാഴ്ച രാത്രിയോടെയാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ പെണ്‍കുട്ടി പൂര്‍ണ ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെ അഞ്ചോടെ പെണ്‍കുട്ടി പ്രസവിച്ചു. അതേസമയം പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് സംശയിക്കുന്നയാള്‍ കഴിഞ്ഞമാസം മരിച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
കുട്ടിയുടെ ബന്ധുവാണ് ഇയാള്‍. ബന്ധുക്കളുടെ മൊഴിയില്‍ നിന്നാണ് പീഡിപ്പിച്ചത് ബന്ധുവാണെന്ന് വ്യക്തമായത്. ഇയാള്‍ കഴിഞ്ഞമാസം ഹൃദയാഘാതം മൂലം മരിച്ചെന്നാണ് പോലീസ് പറയുന്നത്. പിതാവ് ഉപേക്ഷിച്ച ശേഷം മാതാവ് കൂലിപ്പണിയെടുത്താണ് പെണ്‍കുട്ടിയെ വളര്‍ത്തിയിരുന്നത്. പോലീസ് അന്വേഷണം തുടരുകയാണ്.
Leave a Comment