X

രോഹിത് വെമുലയുടെ സഹോദരന് ജോലി, എഎപി തീരുമാനത്തിന് എതിരെ ഹര്‍ജി

അഴിമുഖം പ്രതിനിധി

ജനുവരിയില്‍ വലതുപക്ഷ സംഘടനകളുടെ വേട്ടയാടല്‍ മൂലം ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദളിത് ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ സഹോദരന് മാനുഷിക പരിഗണനയില്‍ ജോലി നല്‍കാനുള്ള ഡല്‍ഹി ആംആദ്മി സര്‍ക്കാരിന്റെ തീരുമാനത്തിന് എതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തു.

ഗ്രൂപ്പ് സി തസ്തികയില്‍ ജോലി നല്‍കാന്‍ എഎപി സര്‍ക്കാര്‍ ഫെബ്രുവരി 24-ന് തീരുമാനിക്കുകയും മാര്‍ച്ച് മൂന്നിന് നോട്ടിഫിക്കേഷന്‍ ഇറങ്ങുകയും ചെയ്തിരുന്നു. ഇത് നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഹര്‍ജിയില്‍ പറുന്നു.

രോഹിതിന്റെ സഹോദരന്‍ വെമുല രാജ ചൈതന്യ കുമാറിന്റെ നിവേദനം ലഭിച്ചതിന്‍ പ്രകാരമാണ് തീരുമാനമെന്ന് നോട്ടിഫിക്കേഷനില്‍ പറയുന്നു. എന്നാല്‍ രോഹിതിന്റെ കുടുംബത്തില്‍ നിന്ന് അത്തരമൊരു നിവേദനം ലഭിച്ചിട്ടില്ലെന്ന് ഹര്‍ജിക്കാരനായ അവധ് കൗശിക് പറയുന്നു.

This post was last modified on December 27, 2016 4:09 pm