X

എന്‍ഡിഎയുടെ ഒന്നാം വാര്‍ഷികത്തില്‍ യുപിഎയെ വിമര്‍ശിച്ച് മോദി

അധികാരത്തിലെത്തി ഒരു വര്‍ഷം പിന്നിടുമ്പോഴും മുന്‍ യുപിഎ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്‍ഡിഎ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് മഥുരയില്‍ നടത്തിയ റാലിയിലാണ് മോദി യുപിഎ സര്‍ക്കാരിന് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഒരു വര്‍ഷം കൂടെ യുപിഎ തുടര്‍ന്നിരുന്നുവെങ്കിലുള്ള അവസ്ഥ ആലോചിക്കാനാകുമായിരുന്നില്ല. റിമോട്ട് കണ്‍ട്രോള്‍ പ്രവര്‍ത്തനമായിരുന്നു യുപിഎയുടേത്. യുപിഎയുടെ ഭരണകാലത്ത് അഴിമതികള്‍ മാത്രമാണ് കേട്ടിരുന്നത്. അവര്‍ കല്‍ക്കരി സമ്പത്ത് ഊറ്റിവില്‍ക്കുകയായിരുന്നുവെന്നും മോദി ആരോപിച്ചു. 60 വര്‍ഷം കൊണ്ട് മൂന്ന് ലക്ഷം കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക ആത്മഹത്യകള്‍ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും സ്വാതന്ത്ര്യം ലഭിച്ച് അറുപതു വര്‍ഷം കഴിഞ്ഞിട്ടും കര്‍ഷകര്‍ അസംതൃപ്തര്‍ ആയി തുടരുന്നത് എന്തുകൊണ്ടാണെന്ന് നാം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.മോദി ഇപ്പോഴും തെരഞ്ഞെടുപ്പിന്റെ മനോഭാവത്തിലാണെന്ന വിമര്‍ശനം നിലനില്‍ക്കവേയാണ് പുതിയ പ്രഖ്യാപനങ്ങളൊന്നും നടത്താതെ പ്രധാനമന്ത്രി യുപിഎയെ ആക്രമിച്ചത്.

This post was last modified on December 27, 2016 3:10 pm