X

നദീറിന്റെ വീട്ടില്‍ പോലീസ് റെയ്ഡ്

അന്വേഷണത്തിന്റെ ഭാഗമായി ചില സംശയങ്ങളുണ്ടെന്നും അതിനു വേണ്ടിയാണ് റെയ്ഡ് എന്നും പോലീസ്

മാവോവാദിയാണെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത് വിട്ടയച്ച നദീറിന്റെ വീട്ടില്‍ പോലീസ് റെയ്ഡ്. കോഴിക്കോട് ബാലുശ്ശേരിയിലെ വീട്ടിലാണ് പോലീസ് റെയ്ഡ് നടത്തുന്നത്. ഇരിട്ടി സിഐയുടെ നേതൃത്വത്തില്‍ അറളം എസ്‌ഐയും കൂടി ചേര്‍ന്നാണ് റെയ്ഡ് നടത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ചില സംശയങ്ങളുണ്ടെന്നും അതിനു വേണ്ടിയാണ് റെയ്ഡ് എന്നും പോലീസ് വിശദീകരിച്ചത്.

ഇന്നലെ അറസ്റ്റ് ചെയ്ത് നദീറിനെതിരെ ശാസ്ത്രീയ തെളിവുകളില്ലെന്നും പറഞ്ഞ് ഇന്ന് വിട്ടയ്ക്കുകയായിരുന്നു. പക്ഷെ നദീറിനെതിരെ യിഎപിഎ ചുമത്തിയിട്ടുണ്ട്. ആവിശ്യമുള്ളപ്പോള്‍ ഹാജരാകണമെന്ന് നദീറിനോട് പോലീസ് പറഞ്ഞിട്ടുണ്ട്.

Related Post
Leave a Comment