X

പ്രളയദുരിതാശ്വാസമായ 10,000 രൂപ ഇതുവരെ കിട്ടിയില്ല; വിഎസിന്റെ സഹോദര ഭാര്യ ഓഫീസുകൾ കയറിയിറങ്ങിയത് അഞ്ചു വട്ടം

എന്നാൽ ഇന്നലെയും ബാങ്കിലെത്തി അന്വേഷിച്ചപ്പോൾ തുക എത്തിയില്ലെന്നായിരുന്നു മറുപടി.

പ്രളയ ദുരിതാശ്വാസമായ 10,000 ദുരിതബാധിതര്‍ക്കെല്ലാം നല്‍കി കഴിഞ്ഞുവെന്ന അധികൃതരുടെ അവകാശ വാദം നില നിൽക്കെ 5–ാം വട്ടവും വില്ലേജ് ഓഫിസും ബാങ്കും കയറിയിറങ്ങിയിട്ടും മുൻ‌മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ സഹോദര ഭാര്യയ്ക്കു ദുരിതാശ്വാസം ഇനിയും ലഭിച്ചിട്ടില്ലെന്ന് മനോരമ റിപ്പോട്ട് ചെയ്യുന്നു

പ്രളയ ദുരിതാശ്വാസമായ 10,000 രൂപയ്ക്കായി വിഎസിന്റെ സഹോദരൻ പരേതനായ വി.എസ്.പുരുഷോത്തമന്റെ ഭാര്യ പുന്നപ്ര പറവൂർ അശോക് ഭവനിൽ‌ സരോജിനിയാണ് ബാങ്കിന്റെയും വില്ലേജ് ഓഫീസിന്റെയും പടികൾ കയറി ഇറങ്ങുന്നത്.

പ്രളയത്തിൽ വീടു വെള്ളത്തിലായപ്പോഴും സരോജിനിക്ക് എങ്ങോട്ടും പോകാൻ കഴിഞ്ഞില്ല. മക്കളോടൊപ്പം അവിടെത്തന്നെ കഴിഞ്ഞു. സർക്കാർ പ്രഖ്യാപിച്ച ദുരിതാശ്വാസത്തുക കിട്ടിയാൽ അൽപം ആശ്വാസമാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഇന്നലെയും ബാങ്കിലെത്തി അന്വേഷിച്ചപ്പോൾ തുക എത്തിയില്ലെന്നായിരുന്നു മറുപടി.

അതെ സമയം പ്രളയ ബാധിതർക്കുള്ള ആദ്യ ഘട്ട സഹായ വിതരണം പൂര്‍ത്തിയായെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. പ്രളയക്കെടുതികള്‍ക്കിരയായ കുടുംബങ്ങള്‍ക്ക് 10,000 രൂപ വീതം നല്‍കുന്നതു പൂര്‍ത്തിയായെന്ന് റവന്യു വകുപ്പ് അവകാശപ്പെട്ടത് സെപ്റ്റംബര്‍ 18ന്. അഞ്ചര ലക്ഷം പേര്‍ക്കാണു സഹായം കൈമാറിയതെന്നും അറിയിച്ചു.

മുഖ്യമന്ത്രി, രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റ കേരളത്തിന്റെ സ്വന്തം ‘സൈനികന്‍’ ഇപ്പോഴും ചികിത്സയിലാണ്

This post was last modified on October 7, 2018 11:26 am