X

സഹാറ ഡയറിയിലെ വിവരങ്ങള്‍ പ്രശാന്ത് ഭൂഷണ്‍ പുറത്തുവിട്ടു; കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് 1.25 കോടി വാങ്ങി

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദ്, കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ് എന്നിവര്‍ അടക്കമുള്ളവരുടെ പേരുകള്‍ കോഴ പട്ടികയിലുണ്ട്

സഹാറ ഗ്രൂപ്പില്‍ കോഴ വാങ്ങിയവരുടെ പേരുകള്‍ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പുറത്തുവിട്ടു. പണം കൈപറ്റിയവരുടെ പട്ടിക അടങ്ങുന്ന ഡയറിയിലെ പേജ് തന്റെ ട്വിറ്ററിലുടെയാണ് പ്രശാന്ത് ഭൂഷണ്‍ പുറത്തുവിട്ടത്. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്, മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദ്, കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ് എന്നിവര്‍ അടക്കമുള്ളവരുടെ പേരുകള്‍ കോഴ പട്ടികയിലുണ്ട്.

രവിശങ്കര്‍ പ്രസാദ് 1.25 കോടി രൂപയും ഖുര്‍ദിഷ് 30 ലക്ഷം രൂപയും ദ്വിഗ് വിജയ് സിംഗ് 25 ലക്ഷം രൂപ കൈപറ്റിയെന്നുമാണ് പ്രശാന്ത് ഭൂഷണ്‍ പുറത്തുവിട്ട രേഖകളില്‍ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സഹാറ ഗ്രൂപ്പില്‍ നിന്ന് 40 കോടി രൂപ കോഴ വാങ്ങിയെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെയാണ് കോഴവാങ്ങിയവരുടെ പേരുകള്‍ പുറത്തുവന്നിരിക്കുന്നത്. കോമണ്‍ കോസ് എന്ന സര്‍ക്കാരിത സംഘടനയ്ക്കുവേണ്ടി പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയില്‍ നല്‍കിയ പരാതിയിലെ വിവരങ്ങള്‍ കാണിച്ചായിരുന്നു രാഹുലിന്റെ ആരോപണം.|

This post was last modified on December 22, 2016 12:44 pm