X

പ്രതികള്‍ക്ക് വിചാരണ ഇനിമുതല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയും

നടപടികളുടെ എണ്ണം ഏഴില്‍നിന്ന് മൂന്നായി കുറയ്ക്കാനും ഇതുവഴി സാധിക്കും.

ദബായില്‍ ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ക്ക് വിചാരണ വീഡിയോ കോണ്‍ഫറന്‍സ് വഴിയും ലഭ്യമാക്കുമെന്ന് അധികൃതരുടെ അറിയിപ്പ്. സമയലാഭത്തിനായി സ്‌കൈപ്പ് വഴി വിചാരണകള്‍ നടത്തുമെന്നും ഈ സ്മാര്‍ട്ട് സംവിധാനം നടപടികള്‍ വേഗത്തിലാക്കാന്‍ സഹായിക്കുമെന്നും ദുബായ് പോലീസിലെ കുറ്റാന്വേഷണ വിഭാഗം തലവന്‍ ബ്രിഗേഡിയര്‍ ജമാല്‍ സാലെം അല്‍ ജലാഫ് പറഞ്ഞു.

ഈ സ്മാര്‍ട്ട് സംവിധാനം നടപ്പാകുന്നതോടെ കോടതിമുറികളില്‍ പോകാതെതന്നെ വിചാരണകള്‍ നടത്താം. മൊത്തം നടപടികളുടെ എണ്ണം ഏഴില്‍നിന്ന് മൂന്നായി കുറയ്ക്കാനും ഇതുവഴി സാധിക്കും. അതുമാത്രമല്ല കേസ് ഫയലുകള്‍ കൊണ്ടുനടക്കുന്നത് ഒഴിവാക്കുകയും ചെയ്യാം. ഖിസൈസിലെ ദുബായ് പോലീസ് അസ്ഥാനത്താണ് വെര്‍ച്വല്‍ കോടതിമുറി സജ്ജമാക്കിയിരിക്കുന്നത്. ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളില്‍പെട്ട് കഴിയുന്നവരെയാണ് ഈ സംവിധാനം വഴി വിചാരണ ചെയ്യുകയെന്നും അധികൃതര്‍ അറിയിച്ചു