X

വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപെടും; പുതിയ തൊഴില്‍ നിയമം വരുന്നു

തൊഴിലാളികളില്‍ നിന്നും ലഭിക്കുന്ന പരാതികള്‍ അതീവ ഗൗരവത്തോടെയാണ് മാന്‍ പവര്‍ അതോറിറ്റി കൈകാര്യം ചെയ്യുന്നത് അസ്സീല്‍ അല്‍ മാസയദ് പറഞ്ഞു.

രാജ്യത്തെ വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപെടുമെന്നു കുവൈറ്റ് മാന്‍ പവര്‍ അതോറിറ്റി. രാജ്യം എല്ലാ വിഭാഗം തെഴിലാളികളുടെയും തൊഴില്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ബാധ്യസ്ഥരാണെന്നു പബ്ലിക് റിലേഷന്‍സ് വിഭാഗം മേധാവിയും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവര്‍ വക്താവുമായ അസ്സീല്‍ അല്‍ മാസയദ് അറിയിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളും, ഭരണഘടന അതോറിറ്റിയും സംയുക്തമായി തൊഴിലുടമകളുമായി തൊഴിലാളികള്‍ക്കുള്ള ബന്ധം ശക്തമാക്കുന്ന പുതിയ തൊഴില്‍ നിയമം നിര്‍മിക്കുമെന്നും അവര്‍ അറിയിച്ചു.

സര്‍ക്കാര്‍ പൊതുമേഖലയില്‍ നിലവിലുള്ള ശക്തമായ തൊഴിലാളി തൊഴിലുടമ നിയമത്തിന് സമാനമായി സ്വകാര്യ മേഖലയിലും മാതൃകാപരമായ തൊഴില്‍ നിയമം രാജ്യത്തുണ്ട്. തൊഴിലാളി തൊഴിലുടമ സംസ്‌കാരം നിലനിര്‍ത്തുന്നത് രാജ്യത്തിന് അഭിമാനമാണ്. അതേസമയം രാജ്യത്ത് നിലവിലുള്ള ശക്തമായ തൊഴില്‍ നിയമത്തെകുറിച്ചും, തങ്ങളുടെ തൊഴില്‍ അവകാശങ്ങളെ കുറിച്ചും മിക്കവാറും വിദേശ തൊഴിലാളികള്‍ക്ക് അറിവില്ല. പ്രത്യേകിച്ചും വനിത തൊഴിലാളികള്‍ക്കു അര്‍ഹമായ പ്രസവ അവധിയെ കുറിച്ചും വിദേശ തൊഴിലാളികള്‍ക്കു വേണ്ടത്ര ബോധ്യമില്ല എന്നും അസ്സീല്‍ പറഞ്ഞു. തൊഴിലാളികളില്‍ നിന്നും ലഭിക്കുന്ന പരാതികള്‍ അതീവ ഗൗരവത്തോടെയാണ് മാന്‍ പവര്‍ അതോറിറ്റി കൈകാര്യം ചെയ്യുന്നത് അസ്സീല്‍ അല്‍ മാസയദ് പറഞ്ഞു.

This post was last modified on March 26, 2019 7:44 am