X

പ്രധാനമന്ത്രി സ്വിറ്റ്‌സര്‍ലന്റിലെത്തി

അഴിമുഖം പ്രതിനിധി

അഞ്ചു രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വിറ്റ്‌സര്‍ലന്റിലെത്തി. സ്വിസ് പ്രസിഡന്റ് ജൊഹാന്‍ ഷ്‌നീഡെര്‍ അമ്മാനുമായി മോദി ചര്‍ച്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളാകും നടത്തുക. യൂറോപ്പിലെ ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് സ്വിറ്റ്‌സര്‍ലന്റെന്ന് മോദി നേരത്തെ വിശേഷിപ്പിച്ചിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലെ സാമ്പത്തിക, നിക്ഷേപ ബന്ധങ്ങള്‍ വികസിപ്പിക്കുകയെന്നതാണ് ചര്‍ച്ചകളുടെ അജണ്ട. സേണില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. സ്വിസ് ബാങ്കിലെ ഇന്ത്യാക്കാരുടെ കള്ളപ്പണ നിക്ഷേപ വിഷയം മോദി ഉന്നയിക്കുമെന്ന് കരുതുന്നു.

48 അംഗ ആണവ വിതരണ സംഘത്തില്‍ ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കുന്നതിന് സ്വിറ്റ്‌സര്‍ലന്റിന്റെ പിന്തുണയും പ്രധാനമന്ത്രി തേടുന്നുണ്ട്. സംഘത്തിലെ പ്രധാന അംഗങ്ങളിലൊന്നാണ് സ്വിറ്റ്‌സര്‍ലന്റ്.

This post was last modified on December 27, 2016 4:12 pm