X

ടിപി വധശ്രമ ഗൂഢാലോചന കേസ് കോടതി തള്ളി

അഴിമുഖം പ്രതിനിധി

ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധശ്രമ കേസ് ഗൂഢാലോചന കേസ് കോടതി വിചാരണ കൂടാതെ തള്ളി. കേസില്‍ പതിനഞ്ച് പ്രതികളാണ് ഉള്ളത്. ഇവര്‍ക്കെതിരായ കുറ്റപത്രം നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു. തെളിവുകളുടേയും സാക്ഷികളുടേയും അഭാവത്തെ തുടര്‍ന്നാണ് കോഴിക്കോട് ജുഡീഷ്യല്‍ സെക്ഷന്‍സ് കോടതി കേസ് തള്ളിയത്. കുറ്റപത്രം വിചാരണ കൂടാതെ തള്ളണമെന്ന പ്രതികളുടെ ആവശ്യം അംഗീകരിച്ചാണ് കോടതി കേസ് തള്ളിയത്. സിഎച്ച് അശോകന്‍, കെ സി രാമചന്ദ്രന്‍, കെ കെ കൃഷ്ണന്‍, അണ്ണന്‍ സിജിത്, ടികെ രജീഷ്, കിര്‍മാണി മനോജ്, പോണ്ടി ഷാജി, ബിജു, സന്തോഷ്, പിപി രാമകൃഷ്ണന്‍, അഭിനേഷ്, അജേഷ്, ചെട്ടി ഷാജി, അനീഷ്, നാരായണന്‍ എന്നിവരാണ് കേസില്‍ പ്രതികളായിരുന്നത്. ഒന്നാം പ്രതിയും സിപിഐഎം നേതാവുമായ സിഎച്ച് അശോകന്‍ വിചാരണയ്ക്കിടെ മരിച്ചിരുന്നു. 2012 മെയ് നാലിനാണ് ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. ടിപിയെ വധിക്കാനായി 2009-ല്‍ ശ്രമം നടന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

This post was last modified on December 27, 2016 3:20 pm