X

മേക്ക് ഇന്‍ ഇന്ത്യ തുടങ്ങേണ്ടത് കര്‍ഷകരില്‍ നിന്നും തൊഴിലാളികളില്‍ നിന്നും: രാഹുല്‍ ഗാന്ധി

അഴിമുഖം പ്രതിനിധി

കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം മാത്രം നല്‍കുന്നതില്‍ അര്‍ത്ഥമില്ലെന്നും സര്‍ക്കാര്‍ അവരുടെ ആശങ്കകള്‍ പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സാധ്യമായ എല്ലാ വേദികളിലും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുമെന്നും രാഹുല്‍ പറഞ്ഞു. പഞ്ചാബില്‍ കാലം തെറ്റിപ്പെയ്ത മഴയില്‍ വിളനാശം സംഭവിച്ച കര്‍ഷകരോട് സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍.

പിന്നീട് പത്രക്കാരെ കണ്ടപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിക്കാനും രാഹുല്‍ മറന്നില്ല. കര്‍ഷകരും സാധാരണ തൊഴിലാളികളുമാണ് ഇന്ത്യയെ നിര്‍മിക്കുന്നതിനു പിന്നില്‍. അവരെ സഹായിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്.

ഭക്ഷ്യധാന്യ ഉല്‍പ്പാദന മേഖലയില്‍ ഇന്ത്യയെ നിലനിര്‍ത്തുന്നത് പഞ്ചാബിലെ കര്‍ഷകരാണ്. പാവപ്പെട്ടവര്‍ ഇന്ത്യയെ നിര്‍മിക്കാനായി യത്‌നിക്കുമ്പോള്‍ അതു മേക്ക് ഇന്‍ ഇന്ത്യയില്‍ പെടുന്നതല്ലേയെന്ന് രാഹുല്‍ ചോദിച്ചു. കര്‍ഷകരും സാധാരണ തൊഴിലാളികളുമാണ് ഇന്ത്യയുടെ നട്ടെല്ല്. മേക്ക് ഇന്‍ ഇന്ത്യയുടെ തുടക്കം ഇവരില്‍ നിന്നാണ് ആകേണ്ടതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

This post was last modified on December 27, 2016 2:57 pm