അഴിമുഖം പ്രതിനിധി
കണ്ണൂരിലെ നരനായാട്ട് കണ്ട് മുഖ്യമന്ത്രി പിണറായി വിജയന് സന്തോഷിക്കുകയാണ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ ഇടത് സര്‍ക്കാര്‍ ഇരട്ടനീതിയാണ് നടപ്പിലാക്കുന്നത് എന്നും പിണറായിയുടെ നീതി സ്വന്തം പാര്‍ട്ടിയിലെ ക്രിമിനലുകള്‍ക്ക് വേണ്ടി മാത്രമുള്ളതാണ് എന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.യുഡിഎഫ് കണ്ണൂരില്‍ സംഘടിപ്പിച്ച സമാധാന സംഘമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിക്ക് കുറ്റവാളിയുടെ മനസ്സാണ്. മുഖ്യമന്ത്രി ജില്ലയില്‍ സമാധാന യോഗം വിളിക്കാത്തത് കുറ്റകാരമാണ്. 90 വയസ്സ് കഴിഞ്ഞ സ്ത്രീക്ക് പോലും സുരക്ഷിതമായി ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. കൊല്ലം കടയ്ക്കലില്‍ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭാവം അന്വേഷിക്കാന്‍ പോയ കോണ്‍ഗ്രസ് നേതാക്കളായ കൊടിക്കുന്നില്‍ സുരേഷിനെയും ബിന്ദു കൃഷ്ണയെയും കമ്മ്യൂണിസ്റ്റുകാര്‍ കയ്യേറ്റം ചെയ്തു. അസ്ലം വധക്കേസില്‍ അന്വേഷണം വൈകുന്നത് ഇരട്ടനീതിയുടെ തെളിവാണ്. സര്‍ക്കാറിന്റെ അനാസ്ഥതയ്ക്ക് പിന്നില്‍ സിപിഐഎമ്മിന്റെ രാഷ്ട്രീയ കളിയാണ്. രമേശ് ചെന്നിത്തല പറഞ്ഞു.
ബിജെപി ദേശിയ സമ്മേളനം കോഴിക്കോട് നടത്തുന്നതില്‍ ഗൂഡ തന്ത്രങ്ങള്‍ ഉണ്ട്. കണ്ണൂര്രിലെ രാഷ്ട്രീയ സംഘര്‍ഷത്തിന് കൂടുതല്‍ ശക്തി പകരുന്നതിനുള്ള കോപ്പുകൂട്ടാണിത് എന്നും രമേശ് കൂട്ടിച്ചേര്‍ത്തു.
This post was last modified on December 27, 2016 2:26 pm