X

സി പി എമ്മിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാര്‍; മമതാ ബാനര്‍ജി

അഴിമുഖം പ്രതിനിധി

500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ അരക്ഷിതാവസ്ഥ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും മാറ്റി ചിന്തിപ്പിച്ചിരിക്കുന്നു. രാജ്യത്തെ രക്ഷിക്കാന്‍ സി പി എമ്മിനോട് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണ് എന്നു പ്രഖ്യാപിച്ചിരിക്കുകയാണ് മമത ബാനര്‍ജി. “ഞങ്ങള്‍ക്ക് സി പി എമ്മുമായി പ്രത്യയശാസ്ത്ര ഭിന്നതകള്‍ ഉണ്ടാകാം. എന്നാല്‍ രാജ്യത്തെ രക്ഷിക്കാന്‍ അവരുമായും കോണ്‍ഗ്രസ്സ് എസ് പി, ബി എസ് പി തുടങ്ങിയ കക്ഷികളുമായും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്” പത്രസമ്മേളനത്തില്‍ മമത ബാനര്‍ജി പറഞ്ഞു. 

500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ച ഡ്രാക്കോണിയന്‍ തീരുമാനം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട മമത കൃത്യമായ ആസൂത്രണമില്ലാത്ത തീരുമാനമാണ് ഇതെന്ന് ആരോപിച്ചു. ” ഞാന്‍ ഇന്ന് നിരവധി ബാങ്കുകള്‍ സന്ദര്‍ക്കുകയുണ്ടായി. സാധാരണ ജനങ്ങള്‍ വലിയ ദുരിതത്തിലാണ്. ഏകദേശം 2 ലക്ഷം എ ടി എമ്മുകള്‍ അടഞ്ഞു കിടക്കുകയാണ്. “

This post was last modified on December 27, 2016 2:18 pm