X

റയല്‍ യൂറോപ്യന്‍ രാജാക്കന്‍മാര്‍

അഴിമുഖം പ്രതിനിധി

നാട്ടുപോരാട്ടത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-3-ന് തകര്‍ത്ത് റയല്‍ മാഡ്രിഡ് യൂറോപ്പിന്റെ രാജാക്കന്‍മാരായി. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ അത്‌ലറ്റിക്കോയെ പരാജയപ്പെടുത്തിയ റയലിന്റെ പതിനൊന്നാം കിരീടമാണ്. കളിയുടെ നിശ്ചിത സമയത്ത് ഇരുവരും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞിരുന്നു.

ആദ്യം ഗോളടിച്ചത് റയലിന്റെ ക്യാപ്റ്റനായ സെര്‍ജിയോ റാമോസ് ആയിരുന്നു. 15-ാം മിനിട്ടില്‍. എന്നാല്‍ കളിയെ അധിക സമയത്തേക്ക് തള്ളിവിട്ടു കൊണ്ട് 79-ാം മിനിട്ടില്‍ അത്‌ലറ്റിക്കോ സമനില പിടിച്ചു. പകരക്കാരനായി ഇറങ്ങിയ യാനിക് കരാസ്‌കോയോണ് സമനില ഗോള്‍ നേടിയത്.

എന്നാല്‍ അധിക സമയത്തും ഇരുടീമുകള്‍ക്കും സ്‌കോര്‍ ചെയ്യാനായില്ല. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആദ്യ മൂന്നു ഷോട്ടുകള്‍ വീതം ഇരുടീമുകളും വലയിലെത്തിച്ചപ്പോള്‍ നാലാമത്തേയും അഞ്ചാമത്തേയും ഷോട്ടുകളില്‍ അത്‌ലറ്റിക്കോയ്ക്ക് പിഴച്ചപ്പോള്‍ പിഴയ്ക്കാതിരുന്ന റിയല്‍ കപ്പ് വലയില്‍ കുരുക്കി. കൂടെ റയലിന്റെ കോച്ചായ സിനദിന്‍ സിദാന് ഒരു റെക്കോര്‍ഡ് കൂടെ സ്വന്തമാക്കാനുമായി. റയലിനുവേണ്ടി കളിക്കാരനെന്ന നിലയിലും കോച്ചെന്ന നിലയിലും സിദാന് ചാമ്പ്യന്‍ ലീഗ് ട്രോഫി ഉയര്‍ത്താനായി.

മൂന്ന് വര്‍ഷത്തിനിടെ രണ്ടാം തവണയാണ് റയല്‍ കീരിടനേട്ടം കൈവരിക്കുന്നത്. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ കിരീടധാരികളും റിയലാണ്. 1956-ല്‍. രണ്ട് വര്‍ഷം മുമ്പ് ലിസ്ബണിലാണ് റയല്‍ 10-ാം കിരീടം ക്ലബ്ബിന്റെ ഷെല്‍ഫിലെത്തിച്ചത്.

This post was last modified on December 27, 2016 4:13 pm