X

സാമ്പത്തിക ക്രമക്കേട്: ആര്‍ ശ്രീലേഖയ്‌ക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

അഴിമുഖം പ്രതിനിധി

സാമ്പത്തിക ക്രമക്കേട് ആരോപണത്തെ തുടര്‍ന്ന് ഇന്റലിജന്‍സ് മേധാവി ആര്‍ ശ്രീലേഖ ഐപിഎസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ. ഗതാഗത കമ്മീഷണര്‍ സ്ഥാനത്തിരിക്കുമ്പോള്‍ ശ്രീലേഖ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന റിപ്പോര്‍ട്ടിലാണ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. കേരള ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനായിരുന്നു പരാതി നല്‍കിയത്.

പരാതിയില്‍ അന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരുന്ന ടോമിന്‍ ജെ തച്ചങ്കരിയാണ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് അതീവ രഹസ്യ സ്വഭാവമുള്ളത് എന്ന നിര്‍ദേശത്തോടെ റിപ്പോര്‍ട്ട് ഗതാഗത സെക്രട്ടറി കെ ആര്‍ ജ്യോതിലാലിന് കൈമാറുകയായിരുന്നു. ശ്രീലേഖയ്‌ക്കെതിരെ അന്വേഷണത്തിനുള്ള ശുപാര്‍ശയെ തുടര്‍ന്ന് ഈ റിപ്പോര്‍ട്ട്  ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി.

ശ്രീലേഖയ്‌ക്കെതിരേ പ്രാഥമിക അന്വേഷണത്തില്‍ റോഡ് സുരക്ഷ ഫണ്ടിന്റെ അനധികൃത വിനിയോഗം, ഗതാഗത കമ്മീഷണറുടെ ഓഫീസ് പ്രവര്‍ത്തനങ്ങളിലെ സാമ്പത്തിക ക്രമക്കേടുകള്‍, ചട്ടവിരുദ്ധമായ വിദേശ യാത്രകള്‍, ഔദ്യോഗിക വാഹനത്തിന്റെ ദുരുപയോഗം, മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള സ്ഥലമാറ്റങ്ങള്‍, വകുപ്പില്‍ വാഹനങ്ങള്‍ വാങ്ങിയതിലെ സാമ്പത്തിക തിരിമറി തുടങ്ങിയവ കണ്ടെത്തിയിരുന്നു.

This post was last modified on December 27, 2016 2:17 pm