X

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംവരണം ഒഴിവാക്കണമെന്ന് സുപ്രീംകോടതി

അഴിമുഖം പ്രതിനിധി

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണം ഒഴിവാക്കണമെന്ന് സുപ്രീംകോടതിയുടെ പരാമര്‍ശം. മെറിറ്റ് ആകണം പ്രവേശനത്തിനുള്ള മാനദണ്ഡം എന്ന് കോടതി പറഞ്ഞു. ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനം എടുക്കണമെന്നും കോടതി പറഞ്ഞു. സംവരണം ഒഴിവാക്കണമെന്ന് ആര്‍എസ്എസ് അഭിപ്രായപ്പെടുകയും അതിന് പിന്നാലെ രാജ്യമൊട്ടാകെ ചര്‍ച്ചകള്‍ നടക്കുകയും പ്രതിഷേധം ഉയരുകയും ചെയ്യുന്ന അവസരത്തിലാണ് കോടതിയുടെ പരാമര്‍ശം ഉണ്ടായിരിക്കുന്നത്. 

സംവരണം ഒഴിവാക്കുന്നതിനെ അംഗീകരിക്കാന്‍ ആകില്ലെന്ന് എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി ഷിജുഖാന്‍ പറഞ്ഞു. ആര്‍എസ്എസും ബിജെപിയും മുന്നോട്ടു വയ്ക്കുന്ന സംവരണ വിരുദ്ധ നിലപാട് ഉന്നതങ്ങളില്‍ ഇരിക്കുന്നവരെ സ്വാധീനിക്കുന്നത് ഇന്ത്യയ്ക്ക് യോജിക്കുന്നതല്ലെന്ന് ഷിജുഖാന്‍ അഭിപ്രായപ്പെട്ടു. 

സുപ്രീംകോടതിയുടേത് തീക്കളിയാണെന്ന് എംഇഎസ് പ്രതികരിച്ചു. കോടതിയുടെ പരാമര്‍ശം ഭരണഘടനാ വിരുദ്ധമാണ്. ഭരിക്കുന്ന പാര്‍ട്ടിയുടെ ചിന്തകള്‍ക്ക് അനുകൂലമായ പരാമര്‍ശമാണ് കോടതിയുടേത് എന്നും എംഇഎസ് പറഞ്ഞത്.

This post was last modified on December 27, 2016 3:24 pm