X

സാര്‍ക് സമ്മേളനം മാറ്റിവച്ചു

അഴിമുഖം പ്രതിനിധി

ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടിനു പിന്തുണയേകി കൊണ്ട് മേഖലയിലെ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നിന്നതോടെ പാകിസ്താനില്‍ നവംബറില്‍ നടക്കാനിരുന്ന സാര്‍ക്ക് സമ്മേളനം മാറ്റിവച്ചു. ഉറിയിലെ പട്ടാള ക്യാമ്പിനെതിരെ ഭീകരര്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തികച്ചും വഷളായൊരു സാഹചര്യത്തില്‍ സാര്‍ക് സമ്മേളനം വിജയകരമായി നടത്താനാവില്ലെന്നു ചൂണ്ടിക്കാട്ടി ഇന്ത്യ സമ്മേളനത്തില്‍ നിന്നും ആദ്യം ബഹിഷ്‌കരണം അറിയിച്ചിരുന്നു. ഇന്ത്യക്കു പിന്നാലെ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളും സമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് അറിയച്ചതോടെ സാര്‍ക് സമ്മേളനം നടക്കില്ലെന്ന ഘട്ടം സംജാതമായയിരുന്നു.

എന്നാല്‍ ഇന്ത്യ പങ്കെടുക്കില്ലെങ്കിലും സമ്മേളനം നിശ്ചയിച്ച സമയത്തു തന്നെ നടത്തുമെന്നായിരുന്നു പാകിസ്താന്റെ വെല്ലുവിളി. പക്ഷെ ശ്രീലങ്കയും ഇന്നു സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെ എട്ടംഗങ്ങളില്‍ അഞ്ചും ഇസ്ലാബാദില്‍ നടക്കുന്ന സാര്‍ക് സമ്മേളനത്തില്‍ പങ്കെടുക്കില്ല എന്ന നിലയില്‍ കാര്യങ്ങള്‍ എത്തി. ഇതോടെയാണു സമ്മേളനം മാറ്റിവയ്ക്കാന്‍ തീരുമാനമായത്.

സാര്‍ക് സമ്മേളനം മാറ്റിവയ്ക്കാനുള്ള പാകിസ്താന്റെ തീരുമാനത്തോട്‌, ഭീകരവാദത്തിനെതിരായുള്ള മേഖലയുടെ പ്രതിഷേധത്തിന്റെ ഫലമാണെന്നാണ് ഇന്ത്യ പ്രതികരിച്ചിരിക്കുന്നത്.

This post was last modified on December 27, 2016 2:26 pm