X

പെന്‍സിലും ഇറേസറും മോഷ്ടിച്ചെന്നാരോപിച്ച് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പല്‍ തല്ലിക്കൊന്നു

അഴിമുഖം പ്രതിനിധി

പെന്‍സിലും ഇറേസറും മോഷ്ടിച്ചെന്നാരോപിച്ച്  സ്കൂള്‍ പ്രിന്‍സിപ്പല്‍ 11 വയസ്സുകാരനായ വിദ്യാര്‍ഥിയെ മര്‍ദിച്ചു കൊന്നു. ശിവ റാവത്ത് ആണ് കൊല്ലപ്പെട്ടത്.ഉത്തര്‍ പ്രദേശിലെ ബഡ്ഡുപൂരില്‍ റയിലമൌവിലെ ദ്വാരിക പ്രസാദ്‌ സ്കൂളിലാണ് ദാരുണമായ ഈ സംഭവം അരങ്ങേറിയത്. പ്രിന്‍സിപ്പല്‍ ലളിത് കുമാര്‍ വര്‍മയെ പോലീസ് അറസ്റ്റ് ചെയ്തു. 

പെന്‍സിലും ഇറേസറും കാണാനില്ല എന്ന ചില വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെയും മറ്റൊരു വിദ്യാര്‍ഥിയുടെയും പക്കല്‍ നിന്ന് ‘തൊണ്ടിമുതല്‍’ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മര്‍ദ്ദനം അരങ്ങേറിയത്.  

യുപിയില്‍ ഇത്തരത്തില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബരേല്ലി ജില്ലയില്‍ ഒരു 7 വയസുകാരന്‍ ടീച്ചറുടെ മര്‍ദ്ദനത്തെതുടര്‍ന്ന് മരണപ്പെട്ടിരുന്നു.

This post was last modified on December 27, 2016 2:58 pm